കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചത്. ആരോഗ്യനില നിരീക്ഷിച്ച് വരികയാണെന്ന് ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കി. ഷിംലയില്‍ അവധി ആഘോഷത്തിലായിരുന്നു സോണിയ. അവിടെ വച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് വൈകീട്ട് അഞ്ചു മണിയോടെ ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നവംബറില്‍ നടക്കുന്ന ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പ്രചാരണത്തിനായി തയ്യാറെടുത്ത് വരികയായിരുന്നു സോണിയ. അതിനിടയിലാണ് ആരോഗ്യസ്ഥിതി മോശമായത്.
https://www.facebook.com/Malayalivartha


























