അവിടെയോ ഇവിടെയോ? തീരുമാനം പറയണമെന്ന് ശിവസേനയ്ക്ക് മറുപടിയുമായി ഫഡ്നാവിസ്

രാജ്യത്തെ നയിക്കാൻ പ്രാപ്തിയുള്ള നേതാവാണു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിയെന്ന ശിവസേനാ എംപി സഞ്ജയ് റാവുത്തിന്റെ അഭിപ്രായത്തിന് ചുട്ട മറുപടി നൽകി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. രാഹുലിനെ പുകഴ്ത്തി കോൺഗ്രസിനൊപ്പം നിൽക്കാനാണെങ്കിൽ ആ തീരുമാനവുമായി ശിവസേന മുന്നോട്ട് പോകണമെന്ന് പറഞ്ഞ ഫഡ്നാവനിസ് രണ്ടിടത്തും മാറിമാറി നിൽക്കുന്ന നിലപാട് സേന മാറ്റണമെന്നും ആവശ്യപ്പെട്ടു.
ഒരേസമയം ഭരണപക്ഷത്തിനൊപ്പവും പ്രതിപക്ഷത്തിനൊപ്പവും നിൽക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും നിലവിലെ ശിവസേനാ തലവൻ ഉദ്ദവ് താക്കറെയോ അദ്ദേഹത്തിന്‍റെ പിതാവ് ബാൽ താക്കറെയോ ഇത്തരം നിലപാടുകൾ സ്വീകരിച്ചിട്ടില്ലെന്നും ഫഡ്നാവിസ് ചൂണ്ടിക്കാട്ടി. എന്നാൽ ഇവർക്കൊപ്പം നിൽക്കുന്ന ചില നേതാക്കന്മാർ പാർട്ടിയേക്കാൾ വലുതാണ് തങ്ങളെന്ന് ചിന്തിക്കുന്നവരാണ്. അത്തരക്കാരാണ് നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha


























