മാധ്യമപ്രവർത്തകനെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ പോലീസ് കമ്മീഷണർ പരസ്യമായി മാപ്പ് പറഞ്ഞു

മാധ്യമപ്രവർത്തകനെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ പോലീസ് കമ്മീഷണർ പരസ്യമായി മാപ്പു ചോദിച്ചു. യേസ് പഞ്ചാബ് ഡോട്ട് കോമിന്റെ സീനിയർ എഡിറ്റർ എച്ച്.എസ്.ബവയോടാണ് ജലന്ധർ പോലീസ് കമ്മീഷണർ പ്രവീണ്‍ കുമാർ മാപ്പുചോദിച്ചത്.
മുതിർന്ന പത്രപ്രവർത്തകരുടെയും ഫോട്ടോഗ്രാഫർമാരുടെയും മുൻപിൽവച്ചാണ് കമ്മീഷണർ മാപ്പ് പറഞ്ഞത്. ഇന്നലെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ പത്രസമ്മേളനത്തിനുശേഷമായിരുന്നു സംഭവം ഉണ്ടായത്. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ചുതലയുള്ള ഒരു ഉദ്യോഗസ്ഥനും കമ്മീഷണർ ചേർന്ന് ബവയെ കൈകാര്യം ചെയ്യുകയും അസഭ്യം പറയുകയുമായിരുന്നു.
ഇത് വിവാദമായതോടെയാണ് കമ്മീഷണർ മാപ്പുപറയാൻ തയാറായത്. അതേസമയം, ബവയെ കൈയേറ്റം ചെയ്ത മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെതിരേ നടപടി വേണമെന്നും മാധ്യമപ്രവർത്തകരുടെ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha


























