2015-16 കാലഘട്ടത്തില്‍ ഡിഎംകെ സമ്പാദിച്ചത് 77.63 കോടി ; അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട റിപ്പോര്‍ട്ടിൽ മറ്റ് പാർട്ടികളെ പിൻതള്ളി ഡിഎംകെ ഒന്നാമത്

ഭരണമില്ലാത്ത സമയത്തും സമ്പത്തുണ്ടാക്കുന്നതില്‍ കരുണാനിധിയുടെ ഡി എം കെ മുന്നില്‍. ഭരണത്തിലല്ലാത്ത 2015 - 16 കാലഘട്ടത്തില്‍ ഡി എം കെ സമ്ബാദിച്ചത് 77.63 കോടി രൂപ.അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റിഫോംസ് (എഡിആര്‍) തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇത് വെളിപ്പെടുത്തുന്നത്. സമ്പത്തുണ്ടാക്കിയതിന്‍റെ കാര്യത്തില്‍ തൊട്ടടുത്ത സ്ഥാനത്തുള്ളത് എ ഐ ഡി എം കെയാണ്. ആ കാലയളവില്‍ അവരുടെ സമ്പാദ്യം 54.93 കോടി രൂപയാണ്.മൊത്തം 32 പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ വരവുചെലവ് കണക്കുകളാണ് എ ഡി ആര്‍ പുറത്തുവിട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha


























