വിമാനത്താവളങ്ങളില്‍ ഇനി മൊബൈല്‍ ആധാര്‍ തിരിച്ചറിയല്‍ രേഖ

ആഭ്യന്തര വിമാന സര്‍വീസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖയായി മൊബൈല്‍ ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം. ഇതിനു പുറമേ മാതാപിതാക്കളോടൊപ്പം എത്തുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കു തിരിച്ചറിയല്‍ രേഖകളും ഹാജരാക്കേണ്ടതില്ല. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി പുറത്തിറക്കിയ സര്‍ക്കുലറിലാണു പുതിയ നിര്‍ദ്ദേശങ്ങള്‍.
സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ മാനദണ്ഡം അനുസരിച്ച് വിവമാനത്താവളങ്ങളില്‍ പ്രവേശിക്കുന്നതിന് പത്തു തിരിച്ചറിയല്‍ രേഖകളില്‍ ഒന്നു നിര്‍ബന്ധമായും കാണിച്ചിരിക്കണം.
ഇതില്‍ തന്നെ പുതുക്കിയ നിര്‍ദേശം അനുസരിച്ച് പാസ്‌പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, െ്രെഡവിംഗ് ലൈസന്‍സ്, വോട്ടേഴ്‌സ് ഐഡന്റിറ്റി കാര്‍ഡ്, എന്നിവയില്‍ ഏതെങ്കിലും ഹാജരാക്കുന്നതിനു പകരം മൊബൈല്‍ ആധാര്‍ കാര്‍ഡ് ഹാജാരാക്കിയാല്‍ മതിയാകും.
https://www.facebook.com/Malayalivartha


























