2019 ജൂലായ് ഒന്ന് മുതല്‍ രാജ്യത്തെ എല്ലാ കാറുകളിലും എയര്‍ബാഗും പാര്‍ക്കിംഗ് സെന്‍സറും നിര്‍ബന്ധം

2019 ജൂലായ് ഒന്ന് മുതല്‍ രാജ്യത്തെ എല്ലാ കാറുകളിലും എയര്‍ബാഗ്, പാര്‍ക്കിംഗ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, വേഗ നിയന്ത്രണം എന്നിവ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രാലയം ഇതു സംബന്ധിച്ച് ഉടന്‍ വിജ്ഞാപനം പുറപ്പെടുവിക്കും.നിലവില്‍ ആഡംബര വാഹനങ്ങളില്‍ മാത്രമാണ് ഈ സൗകര്യങ്ങള്‍ ഉള്ളത്.
വാഹനങ്ങളുടെ അമിതവേഗവും അശ്രദ്ധയും കാരണം വര്‍ഷംതോറും ആയിരക്കണക്കിന് വഴിയാത്രക്കാരാണ് മരിക്കുന്നത്. 2016ല്‍ അമിത വേഗതയില്‍ പാഞ്ഞ വാഹനങ്ങള്‍ കവര്‍ന്നത് എഴുപത്തി നാലായിരം ജീവനുകളാണ്. പുതിയ സംവിധാനത്തില്‍ ഇറങ്ങുന്ന വാഹനങ്ങള്‍ 80 കി.മീറ്ററില്‍ അധികം വേഗത കൈവരിക്കുമ്പോള്‍ സ്പീഡ് റിമൈന്‍ഡര്‍ ഡ്രൈവര്‍ക്ക് അപായ സൂചന നല്‍കും.
വാഹനങ്ങളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതൊഴിവാക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കും. വാഹന ഉപയോക്താക്കള്‍ക്ക് എല്ലാ സുരക്ഷയും പ്രധാനം ചെയ്യുന്ന വ്യവസ്ഥയാണ് പുതിയ വിജ്ഞാപനത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha


























