കുടുംബത്തോടൊപ്പം ആശ്രമം സന്ദർശിക്കാനെത്തിയ മധ്യവയസ്കയോട് ആൾദൈവത്തിന്റെ പരാക്രമം ; പരാതിയിൽ കുടുങ്ങുന്നത് രാജ്യതലസ്ഥാനത്തെ പ്രധാനദിവ്യൻ

മധ്യവയസ്കയായ സ്ത്രീയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയിൽ സ്വയംപ്രഖ്യാപിത ആൾദൈവത്തിനെതിരേ കേസ്. എഴുപതുകാരനായ മഹന്ത് സുന്ദർ ദാസ് എന്ന ആൾദൈവത്തിനെതിരേയാണ് ഡൽഹി സബ്സി മാണ്ഡി പോലീസ് കേസെടുത്തിരിക്കുന്നത്. കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു കേസ്.
മൂന്നു വർഷം മുന്പായിരുന്നു കേസിനാസ്പദമായ സംഭവം. കുടുംബത്തോടൊപ്പം സുന്ദർദാസിന്റെ സബ്സി മാണ്ഡിയിലെ ആശ്രമം സന്ദർശിച്ച സ്ത്രീയെ ആൾദൈവം മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ അപായപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ വർഷം മേയിൽ ഭർത്താവിനോടു പീഡനം വെളിപ്പെടുത്തിതോടെ ഇവർ പോലീസിനെ സമീപിക്കാൻ തീരുമാനിച്ചു. എന്നാൽ കേസെടുക്കാൻ പോലീസ് തയാറായില്ല.
ഇതേതുടർന്ന് ഇവർ കോടതിയെ സമീപിക്കുകയായിരുന്നു. സ്ത്രീയുടെ പരാതിയിൽ കേസെടുക്കാൻ പോലീസിനോടു കോടതി നിർദേശിച്ചു. ഇതേതുടർന്നു പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























