രാഹുലിന്റെ ട്വിറ്റര്‍ ആരാണ് കൈകാര്യം ചെയ്യുന്നത്, രാഹുല്‍ എന്ത് മറുപടിയാണ് നല്‍കിയതെന്നോ...?

കോണ്‍ഗ്രസ് ഉാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈയിടയായി ട്വിറ്ററിലെ സൂപ്പര്‍സ്റ്റാറാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറിക്ക് കൊള്ളുന്ന ട്വീറ്റുകള്‍ കൊണ്ട് നേരിടുന്ന രാഹുലിന്റെ പുത്തന്‍ ട്വീറ്റുകള്‍ക്ക് വലിയ സ്വീകാര്യതയും ലഭിക്കുന്നുണ്ട്.
എന്നാല്‍ രാഹുലിന്റെ ട്വിറ്റര്‍ കൈകാര്യം ചെയ്യുന്നത് മറ്റ് ആരോ ആണെന്ന് പ്രചരണവും ഒരു കോണില്‍ ശക്തിയാര്‍ജിച്ചിരുന്നു. ഇപ്പോള്‍ ട്വിറ്ററില്‍ ചിരിയുണര്‍ത്തുന്നത് ഈ ആരോപണങ്ങള്‍ക്ക് ഉത്തരമായി രാഹുല്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ്.
വീഡിയോയിലുള്ളത് ഒരു നായ്ക്കുട്ടിയാണ്. നായ്ക്കുട്ടിയുടെ പേര് പിഡി എന്നാണെന്ന് ട്വീറ്റില്‍ പറയുന്നുമുണ്ട്. 'ആളുകള്‍ ചോദിക്കാറുണ്ട് ആരാണ് ഇയാള്‍ക്കു വേണ്ടി ട്വീറ്റ് ചെയ്യുന്നതെന്ന്' എന്ന് ആരംഭിക്കുന്ന ഒരു കുറിപ്പും പിഡിയുടെതായി വീഡിയോക്കു താഴെയുണ്ട്.
https://www.facebook.com/Malayalivartha


























