മദ്യലഹരിയിൽ യുവാവ് നൂറു വയസുകാരിയെ പീഡിപ്പിച്ച് കൊന്നു

വീട്ടിൽ വേറാരുമില്ലാത്ത സമയത്ത് മദ്യപിച്ച് വീട്ടിലെത്തിയ യുവാവ് 100 വയസുകാരിയായ വൃദ്ധയെ പീഡിപ്പിച്ചു കൊന്നു. ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിലെ ജാനി ഗ്രാമത്തിലാണ് സംഭവം.
ഇതുമായി ബന്ധപ്പെട്ട് അങ്കിത് പുനിയ (35) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരനൊപ്പം താമസിച്ചിരുന്ന വൃദ്ധയാണ് പീഡനത്തിനിരയായത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. മദ്യപിച്ചെത്തിയ അങ്കിത് വൃദ്ധയെ കടന്നു പിടിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു.
ഇവരുടെ നിലവിളി കേട്ട് സമീപവാസികളെത്തിയാണ് പ്രതിയെ പിടിച്ചുമാറ്റിയത്. ഗുരുതരമായി പരിക്കുകളേറ്റ വൃദ്ധ തിങ്കളാഴ്ച രാവിലെ മരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























