Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

ആധാറിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്യുന്ന ഹര്‍ജികള്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച് പരിഗണിക്കും

31 OCTOBER 2017 08:34 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

ആധാറിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്യുന്ന ഹര്‍ജികള്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച് പരിഗണിക്കും. നവംബര്‍ അവസാനവാരത്തോടെ കേസുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും പരിഗണിക്കാന്‍ ഭരണഘടനാബെഞ്ച് രൂപീകരിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചു. അതേസമയം, നിലവില്‍ ആധാറുള്ളവര്‍ക്ക് ക്ഷേമപദ്ധതികള്‍ക്കും മൊബൈല്‍, ബാങ്ക് അക്കൌണ്ടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാനുള്ള കാലാവധി നീട്ടാന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഇതുവരെയായി ആധാര്‍ എടുക്കാത്തവര്‍ക്ക് കാലാവധി 2018 മാര്‍ച്ച് 31 വരെ നീട്ടിനല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ആധാറുള്ളവര്‍ ഡിസംബര്‍ 31നുള്ളില്‍ത്തന്നെ ക്ഷേമപദ്ധതികളുമായും മൊബൈല്‍, ബാങ്ക് അക്കൌണ്ടുകളുമായും ബന്ധിപ്പിക്കേണ്ടിവരും.
ആധാറിന്റെ സാധുത ചോദ്യംചെയ്തുള്ള നിരവധി ഹര്‍ജികളില്‍ മാര്‍ച്ചില്‍ വാദം കേള്‍ക്കണമെന്നായിരുന്നു അറ്റോര്‍ണിജനറല്‍ കെ കെ വേണുഗോപാല്‍ ആവശ്യപ്പെട്ടത്. അടിയന്തരപ്രാധാന്യമുള്ള കേസില്‍ വാദംകേള്‍ക്കല്‍ നീട്ടിക്കൊണ്ടുപോകുന്നത് ന്യായീകരിക്കാനാവില്ലെന്ന് ആധാറിനെ എതിര്‍ക്കുന്ന വിവിധ ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം വാദിച്ചു. മാര്‍ച്ചുവരെ വാദംകേള്‍ക്കല്‍ നീട്ടുകയാണെങ്കില്‍ അതുവരെ വിവിധ പദ്ധതികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ ജനങ്ങളെ നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് ഗോപാല്‍ സുബ്രഹ്മണ്യം ആവശ്യപ്പെട്ടു. വിഷയത്തിന്റെ ഗൌരവം പരിഗണിച്ച് നവംബര്‍ അവസാനംത്തന്നെ അഞ്ചംഗ ഭരണഘടനാബെഞ്ച് രൂപീകരിക്കാമെന്ന് ചീഫ്ജസ്റ്റിസ് അറിയിക്കുകയായിരുന്നു.

ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് ഹര്‍ജി സമര്‍പ്പിച്ച പശ്ചിമബംഗാള്‍ സര്‍ക്കാരിനെ സുപ്രീംകോടതി വിമര്‍ശിച്ചു. ഏതെങ്കിലും സംസ്ഥാനസര്‍ക്കാരിന് പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിക്കാനുള്ള അധികാരമില്ലെന്ന് ജസ്റ്റിസുമാരായ എ കെ സിക്രി, അശോക്ഭൂഷണ്‍ എന്നിവരംഗങ്ങളായ ബെഞ്ച് പറഞ്ഞു. മുഖ്യമന്ത്രി മമതാബാനര്‍ജിക്ക് വേണമെങ്കില്‍ വ്യക്തി എന്ന നിലയില്‍ ആധാറിനെ ചോദ്യംചെയ്ത് കോടതിയെ സമീപിക്കാം. ആധാറിനെ മാത്രമേ ആധികാരികമായ തിരിച്ചറിയല്‍ രേഖയായി കണക്കാക്കുള്ളൂവെന്ന് ചില ടെലികോം ഓപ്പറേറ്റര്‍മാര്‍ പ്രചാരണം നടത്തുന്നത് ചൂണ്ടിക്കാണിച്ചുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ടെലികോം വകുപ്പിന് നോട്ടീസയച്ചു.

നേരത്തേ, ആധാറിനെതിരെ 2014 മുതലുള്ള ഹര്‍ജികള്‍ പരിഗണിച്ചിരുന്ന ജസ്റ്റിസ് ജെ ചെലമേശ്വര്‍ അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് വിഷയം അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. ഈ ബെഞ്ച് സ്വകാര്യത മൌലികാവകാശമാണോയെന്ന വിഷയം ഒമ്പതംഗ ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരുന്നു. ഒമ്പതംഗ ഭരണഘടനാബെഞ്ച് സ്വകാര്യത ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൌലികാവകാശം തന്നെയെന്ന് ഐകകണ്‌ഠേന ഉത്തരവും പുറപ്പെടുവിച്ചു. തുടര്‍ന്ന്, ആധാറുമായി ബന്ധപ്പെട്ട കേസുകള്‍ ഹര്‍ജികള്‍ മൂന്നംഗ ബെഞ്ചിലേക്കാണോ അഞ്ചംഗബെഞ്ചിലേക്കാണോ പോകേണ്ടതെന്ന വിഷയത്തില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (9 minutes ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (25 minutes ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (37 minutes ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (11 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (11 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (11 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (11 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (11 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (11 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (12 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (12 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (13 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (13 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (17 hours ago)

Malayali Vartha Recommends