കൈയാങ്കളി കാര്യമായി... ഡല്‍ഹിയിലെ ആശുപത്രിയില്‍ വാളും വെട്ടുകത്തിയുമായി നൈജീരിയക്കാരുടെ അഴിഞ്ഞാട്ടം,പോലീസ് ആശുപത്രിയിലെത്തിയെങ്കിലും നൈജീരിയക്കാര്‍ ഓടി രക്ഷപ്പെട്ടു

ഡല്‍ഹിയിലാണ് ഭീതിപരത്തിയ ആ സംഭവം ഉണ്ടായത്. ആരു പ്രതീക്ഷിച്ചില്ല ആശുപത്രിയില്‍ ഇത്തരത്തിലൊരു കൈയാങ്കളി നടക്കുമെന്ന്. വാളും വെട്ടുകത്തിയുമായാണ് നൈജീരിയക്കാര്‍ ഏറ്റുമുട്ടിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ആശുപത്രി ജീവനക്കാരെയും രോഗികളെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ സംഭവങ്ങള്‍ ഡല്‍ഹി സാകേതിലെ സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായത്.
പുലര്‍ച്ചെ നാലു മണിയോടെ, പരിക്കേറ്റ ചില ആഫ്രിക്കന്‍ വംശജര്‍ ചികിത്സ തേടിയെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. ഇവര്‍ക്ക് ചികിത്സ നല്‍കുന്നതിനിടെ, എതിര്‍ സംഘത്തില്‍പ്പെട്ട ഒരാള്‍ ഓട്ടോയില്‍ വന്നിറങ്ങുകയും ആശുപത്രിയിലേക്ക് തള്ളിക്കയറുകയും ചെയ്തു. പരിക്കേറ്റ് എത്തിയവരുടെ സുഹൃത്തുക്കള്‍ ഇയാളെ തടയാന്‍ ശ്രമിച്ചത് റിസപ്ഷനില്‍ കൈയാങ്കളിക്കിടയാക്കി.
ഇരുകൂട്ടരും പരസ്പരം തള്ളുന്നതിനിടെ ചിലര്‍ വടിവാളും വെട്ടുകത്തിയും വീശി.നൈജീരിയക്കാരുടെ അക്രമത്തിനിടെ ആശുപത്രിയുടെ വാതിലുകളും ചില്ലുകളും തകര്‍ന്നു. പേടിച്ചരണ്ട ആശുപത്രി ജീവനക്കാര്‍ മുറിയില്‍ കയറി വാതിലടക്കുകയും രോഗികളെ അഡ്മിറ്റ് ചെയ്ത മുകള്‍നിലയിലേക്കുള്ള വാതില്‍ പൂട്ടുകയും ചെയ്തു.
അക്രമികളെ തടയാന്‍ വന്ന ഗാര്‍ഡിന് മര്‍ദനമേറ്റു.പോലീസിനെ വിവരം അറിയിച്ചെങ്കിലും വൈകിയാണ് അവര്‍ എത്തിയത്. തുടര്‍ന്ന് അക്രമികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























