പരിശീലന പറക്കലിനിടെ വിമാനത്തിന്റെ വാതില്‍ ഇളകി വീടിന്റെ ടെറസില്‍ വീണു; തൊഴിലാളി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

തെലുങ്കാനയില്‍ പാര്‍പ്പിട മേഖലയിലേക്ക് ചെറുവിമാനത്തിന്റെ വാതില്‍ ഇളകി വീണു. സെക്കന്തരാബാദിലെ ലാലഗുഡ മേഖലയിലെ വീടിന്റെ ടെറസിലേക്കാണ് വാതില്‍ വന്നുപതിച്ചത്. ടെറസില്‍ പെയിന്റിംഗ് ജോലി ചെയ്തിരുന്നയാള്‍ സംഭവത്തിന് തൊട്ടു മുമ്പ് താഴെ നിലയിലേക്ക് പോയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
തെലുങ്കാന സ്‌റ്റേറ്റ് ഏവിയേഷന്‍ അക്കാദമിയുടെ പരിശീലന വിമാനത്തിന്റെ വാതിലാണ് ഇളകി വീണത്. 2,500 അടി ഉയരത്തില്‍ പറക്കുകയായിരുന്നു വിമാനം. വിമാനത്തില്‍ പൈലറ്റും ട്രെയിനിയുമാണ് ഉണ്ടായിരുന്നത്.
സംഭവത്തെക്കുറിച്ചു ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























