ദേശീയ ഗാനമായ 'ജനഗണമന' നിര്‍ബന്ധമാക്കി ജയ്പുര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍

ദേശീയ ഗാനമായ 'ജനഗണമന' നിര്‍ബന്ധമാക്കി ജയ്പുര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍. കോര്‍പറേഷനില്‍ ജോലിക്ക് ഹാജരാകുന്നവര്‍ രാവിലെ ജനഗണമനയും വൈകീട്ട് വന്ദേമാതാരവും ആലപിക്കണമെന്ന ഉത്തരവ് കോര്‍പറേഷന്‍ പുറത്തിറക്കി.
ഉദ്യോഗസ്ഥരുടെ രാജ്യസ്‌നേഹം വളര്‍ത്തുന്നതിനും മികച്ച ജോലി അന്തരീക്ഷം ഒരുക്കുന്നതിനും ദേശീയ ഗാനലാപനം സഹായിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ ഉത്തരവ്. ജയ്പുര്‍ കോര്‍പറേഷന്‍ ആസ്ഥാനത്ത് മേയറുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ എല്ലാ ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരും ദേശീയ ഗാനം ആലപിച്ചു.
ദേശീയ ഗാനം ആലപിക്കാന്‍ കഴിയാത്തവര്‍ പാക്കിസ്താനിലേക്ക് പോകണമെന്ന് ജയ്പുര്‍ മേയര്‍ അശോക് ലഹോതി പറഞ്ഞു.ദേശീയ ഗാനത്തോടെ ദിവസം ആരംഭിക്കുന്നതും ദേശീയ ഗീതം ആലപിച്ച് ജോലി അവസാനിപ്പിക്കുന്നതും പോസിറ്റീവ് ഊര്‍ജം പകരുമെന്നു മേയര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























