വയറുവേദനയുമായി എത്തിയ മധ്യവയസ്‌കന്റെ വയര്‍ ശസ്ത്രക്രിയ ചെയ്തപ്പോള്‍ ഡോക്ടര്‍മാര്‍ ഞെട്ടി

വയറുവേദനയെ തുടര്‍ന്ന് മധ്യവയസ്‌കന്റെ വയര്‍ ശസ്ത്രക്രിയ ചെയ്തപ്പോള്‍ ഡോക്ടര്‍മാര്‍ ഞെട്ടി. വയറുവേദനയെ തുടര്‍ന്ന് സെപ്തംബറിലാണ് രോഗി ഒരു സ്വകാര്യ ക്ലിനിക്കില്‍ എത്തിയത്. എക്‌സറേ, എന്‍ഡോസ്‌കോപ്പി പരിശോധനയില്‍ രണ്ടു മുതല്‍ 2.5 ഇഞ്ച് നീളത്തിലുള്ള സൂചികള്‍ വയറ്റിലുള്ളതായി കണ്ടെത്തിയിരുന്നു.
എന്നാല്‍ ഇത്രത്തോളം ഉണ്ടാകുമെന്ന് കരുതിയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. 639 സൂചികളാണ് മധ്യവയസ്‌കന്റെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. കൊല്‍ക്കത്തയിലെ നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയിലെ ഗോബര്‍ദംഗ സ്വദേശിയായ നാല്‍പത്തിയെട്ടുകാരനില്‍ നിന്നാണ് കൊല്‍ക്കത്ത മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ഒരു കിലോയ്ക്ക് മുകളില്‍ ഭാരം വരുന്ന സൂചികള്‍ നീക്കം ചെയ്തത്.
രോഗിയുടെ വയറ്റില്‍ 10 സെന്റീമീറ്റര്‍ ആഴത്തില്‍ ദ്വാരം ഉണ്ടാക്കിയ ശേഷം കാന്തത്തിന്റെ സഹായത്തോടെ സൂചികള്‍ പുറത്തെടുക്കുകയായിരുന്നു. ഇത് കൂടാതെ മണലും വയറ്റില്‍ നിന്ന് പുറത്തെടുത്തു. ഒരു നിശ്ചിത കാലയളവിനുള്ളിലാണ് ഇത്രയും സൂചികള്‍ ഇയാള്‍ വിഴുങ്ങിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രോഗിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. സിദ്ധാര്‍ത്ഥ ബിശ്വാസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























