ചരിത്രത്തെ വളച്ചൊടിച്ചു തിരുത്തിയെഴുതാൻ ശ്രമിക്കുന്നവരുടെയും സ്വതന്ത്ര ആശയങ്ങളെ ഞെരിച്ചമർത്തുന്നവരുടെയും കൈകളിലാണ് ഇന്ന് ഇന്ത്യ; സോണിയ ഗാന്ധി

ചരിത്രത്തെ വളച്ചൊടിച്ചു തിരുത്തിയെഴുതാൻ ശ്രമിക്കുന്നവരുടെയും സ്വതന്ത്ര ആശയങ്ങളെ ഞെരിച്ചമർത്തുന്നവരുടെയും കൈകളിലാണ് ഇന്ന് ഇന്ത്യയുടെ പൈതൃകമെന്ന് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.
30-ാം ഇന്ദിരാഗാന്ധി പുരസ്കാര ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. ഇടുങ്ങിയ ദേശീയതയുടെ അടിസ്ഥാനത്തിൽ ഇന്ത്യ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സ്വതന്ത്രവും നീതിപൂർവകവുമായ ഇന്ത്യൻ ധാർമികത ഇപ്പോൾ തള്ളപ്പെടുകയാണെന്നും അന്ധകാരത്തിന്റെ ശക്തികൾ ഇതിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും സോണിയ കുറ്റപ്പെടുത്തി.
ഇന്ദിരാ ഗാന്ധി സ്വപ്നം കണ്ടതും പോരാട്ടം നടത്തിയതുമായ ഇന്ത്യ, വളരുന്ന അസഹിഷ്ണുതയുടെ ഇന്നത്തെ കാലത്ത് ചോദ്യചിഹ്നമാണെന്നും അവർ മുന്നോട്ടുവച്ച അഖണ്ഡ ഭാരതം എന്ന അമൂല്യ ആശയം ഇന്നത്തെ കാലത്തേക്കാൻ കൂടുതൽ മറ്റൊരു കാലത്തും ആവശ്യമായി വന്നിട്ടില്ലെന്നും സോണിയ പറഞ്ഞു.
സോണിയ ഗാന്ധിയുടെ അഭാവത്തിൽ കോണ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് ചടങ്ങിൽ അവരുടെ സന്ദേശം വായിച്ചത്.
https://www.facebook.com/Malayalivartha


























