കർണാടകയിൽ ജീവിക്കണമെങ്കിൽ കന്നഡ പഠിക്കണമെന്ന് സിദ്ധരാമയ്യ ; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കന്നഡദേശീയതയെ ശക്തിപ്പെടുത്താനെന്ന് ആരോപണം

കർണാടകയിൽ ജീവിക്കണമെങ്കിൽ കന്നഡ പഠിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബംഗളൂരുവിൽ സംസ്ഥാന രൂപീകരണ ദിനാചരണങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആരുതന്നെയായാലും കർണാടകയിൽ ജീവിക്കണമെങ്കിൽ കന്നഡ പഠിക്കണം. കുട്ടികളെ കന്നഡ പഠിപ്പിക്കുകയും വേണം. കന്നഡ അറിയാൻ പാടില്ലായെന്നത് ഈ സംസ്ഥാനത്തോടുള്ള അവഹേളനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ സ്കൂളുകളിലും കന്നഡ ഭാഷാ പഠനം നിർബന്ധമാക്കും. കന്നഡയെ സ്നേഹിക്കുകയെന്നാൽ മറ്റു ഭാഷകളെ അവഹേളിക്കുയെന്ന് അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























