താപനിലയത്തിൽ സ്ഫോടനം; ബോയിലർ പ്ലാന്റിലെ പൈപ്പ് പൊട്ടിത്തെറിച്ചുള്ള അപകടത്തിൽ അഞ്ചു പേർ മരിച്ചു

ഉത്തർപ്രദേശിലെ റായ്ബറേലിയിൽ എൻടിപിസി താപനിലയത്തിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടേയും നില ഗുരുതരമാണ്. റായ്ബറേലി ഉഞ്ചഹാറിൽ താപനിലയത്തിലെ ആറാം യൂണിറ്റിലായിരുന്നു അപകടമുണ്ടായത്. ബോയിലർ പ്ലാന്റിന്റെ ആവി പുറത്തേക്കുവിടുന്ന പൈപ്പാണ് പൊട്ടിത്തെറിച്ചത്.
https://www.facebook.com/Malayalivartha


























