ഭാര്യയോട് കളിച്ചാല്‍ ഇങ്ങനിരിക്കും... ഭാര്യ അറിയാതെ മറ്റൊരു വിവാഹം കഴിച്ചയാള്‍ക്ക് സംഭവിച്ചത്

ഭാര്യയെ അറിയിക്കാതെ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചു. എന്നാല്‍ ഭര്‍ത്താവ് വീണ്ടും വിവാഹം കഴിച്ചെന്ന് കണ്ടെത്തിയതോടെ ഭാര്യ കോടതിയെ സമീപിച്ചു. ഇതോടെ ഭാര്യയുടെ അനുമതി ഇല്ലാതെ വീണ്ടും വിവാഹം കഴിച്ച പാക്കിസ്ഥാനി യുവാവിനു കോടതി ജയില്‍ ശിക്ഷ വിധിച്ചു. ഇതിനു പുറമെ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു.
ഭര്‍ത്താവ് ഷഹസാദ് സെയ്ക്കിബ് തന്റെ അനുമതിയില്ലാതെ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തിരുന്നുവെന്നു പരാതിയുമായി ആയിഷ ബീബിയാണ് കോടതിയെ സമീപിച്ചത്. നിങ്ങളുടെ ഭാര്യയുടെ അനുവാദമില്ലാതെ വിവാഹം കഴിച്ചത് നിയമവിരുദ്ധമാണെന്നു കോടതി ഷഹസാദിനോടു പറഞ്ഞു. രണ്ടാം വിവാഹത്തെ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നു ആദ്യ ഭാര്യ കോടതിയില്‍ ആവശ്യപ്പെട്ടു. മജിസ്‌ട്രേറ്റ് ജവാദ് നഖ്വി കേസില്‍ ഭര്‍ത്താവിനു ആറുമാസത്തെ ജയില്‍ ശിക്ഷയും 200,000 രൂപ പിഴയും വിധിച്ചു.
https://www.facebook.com/Malayalivartha


























