ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്കിട്ടു, നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

ഹരിയാനയിലെ കര്‍ണാലില്‍ ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്കിട്ടു നിര്‍ത്തിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് പരിക്ക്. കര്‍ണാലിലെ ഘരൗണ്ടയിലായിരുന്നു സംഭവം. സംഭവത്തില്‍ പത്തോളം യാത്രക്കാര്‍ക്ക് പരിക്കേറ്റു.
ഹിമാലയന്‍ ക്വീന്‍ എക്‌സ്പ്രസ് ട്രെയിനാണ് അപകടമുണ്ടാക്കിയത്. ലോക്കോപൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്ന് സ്‌റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചു. ട്രെയിന്‍ അതിവേഗതയിലായിരുന്നു. ലോക്കോപൈലറ്റിനോട് കാരണമെന്താണെന്ന് അന്വേഷിച്ചു. എന്നാല്‍ മറുപടിയൊന്നും ലഭിച്ചില്ലെന്നും സ്‌റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞു. സംഭവത്തില്‍ റെയില്‍വെ അന്വേഷണം പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha


























