ഹിമാചലില്‍ കോണ്‍ഗ്രസ് തമാശ ക്ലബെന്ന് നരേന്ദ്ര മോദിയുടെ പരിഹാസം ; ഹിമാചല്‍ പ്രദേശില്‍ രാഹുൽഗാന്ധിയുടെ പദ്ധതികൾക്ക് ബിജെപിയുടെ പ്രതിരോധം

ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസൊരു തമാശ ക്ലബായി മാറിയിരിക്കുകയാണെന്ന് പ്രധാന മന്ത്രി നരേന്ദേ മോദി. ഷിംലയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.രാജ്യത്തെ ജനങ്ങളെ ഇത്ര നാളും ശിക്ഷിച്ചതെന്തിനാണെന്ന് കോണ്‍ഗ്രസ് പറയണം. രൂക്ഷമായ അഴിമതി ആരോപണങ്ങള്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിനെതിരെ ഉണ്ടായിട്ടും.അഴിമതിയില്ലെന്ന് പറയുകയാണ് ഇക്കൂട്ടര്‍. ദേവഭൂമിയില്‍ നിന്നും രാക്ഷസന്‍മാരെ ഒാടിക്കാന്‍ സമയമായെന്നും മോദി പറഞ്ഞു.
ചൊവ്വാഴ്ച ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രേംകുമാര്‍ ദുമലിനെ അമിത് ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു.നവംബര്‍ ഒമ്പതിന് നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഡിസംബര്‍ 18നാണ്
https://www.facebook.com/Malayalivartha


























