രണ്ടാം വിവാഹം ചെയ്തപ്പോള്‍ ആദ്യ ഭാര്യയോട് ചോദിച്ചില്ല, അനുവാദം ചോദിക്കാത്തതിന് 6 മാസം തടവും 2 ലക്ഷം രൂപ പിഴയും നല്‍കണം

ആദ്യ ഭാര്യയുടെ അനുവാദമില്ലാതെ രണ്ടാം വിവാഹം ചെയ്തയാള്‍ക്ക് 6 മാസം തടവും 2 ലക്ഷം രൂപ പിഴയും.
ഷഹ്‌സാദ് സാഖിബ് എന്നയാള്‍ക്കാണ് ജയില്‍ ശിക്ഷ. ആദ്യ ഭാര്യയായ ആയിഷ ബിബിയാണ് പരാതിയുമായി പ്രാദേശിക കോടതിയെ സമീപിച്ചത്.
ഭര്‍ത്താവ് മറ്റൊരു വിവാഹം ചെയ്തത് അറിഞ്ഞതോടെയാണവര്‍ നിയമത്തിന്റെ സഹായം തേടിയത്.
ഭര്‍ത്താവിന്റെ രണ്ടാം വിവാഹം അനധികൃതമായി പ്രഖ്യാപിക്കണമെന്നും അവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. പാക് വെബ്‌സൈറ്റായ ഡൗണ്‍ ആണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.
https://www.facebook.com/Malayalivartha


























