മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്‌റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചു

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്‌റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. അതേസമയം ആധാര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന്‍ റദ്ദാക്കുമെന്ന് സന്ദേശം നല്‍കി ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്ന് കോടതി ബാങ്കുകളോടും മൊബൈല്‍ സേവനദാതാക്കളോടും ആവശ്യപ്പെട്ടു.
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ഫെബ്രുവരി ആറിന് പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. പുതിയ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിന് 12 അക്ക ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയതായും കേന്ദ്രം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























