സ്വന്തം മക്കളുടെ മുന്നിൽ വച്ച് വീട്ടിൽ കളിക്കാനെത്തിയ ഒന്നരവയസ്സുകാരിയോട് നരാധമന്റെ ക്രൂരത; യുവാവ് അറസ്റ്റില്‍

രണ്ട് മക്കളുടെ മുന്നില്‍ വച്ച് 33കാരനായ യുവാവ് ഒന്നരവയസ്സുകാരിയെ ബലാല്‍ത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍. പീഡനത്തിനിരയായ കുട്ടിയുടെ അയവാസിയാണ് ഇയാള്‍. കുട്ടികള്‍ക്കൊപ്പം കളിക്കുവാന്‍ വന്നപ്പോഴാണ് ഇയാള്‍ ക്രൂരകൃത്യം ചെയ്തത്. ഒറ്റമുറി മാത്രമുള്ള വീട്ടില്‍ ഇയാളുടെ നാല് വയസ്സുള്ള മകന്റെയും രണ്ടു വയസ്സുള്ള മകളുടേയും മുന്നില്‍ വച്ചായിരുന്നു കൃത്യം ചെയ്തത്. ന്യൂഡല്‍ഹി അമര്‍ വിഹാറിലാണ് സംഭവം.
തിരികെ വീട്ടില്‍ എത്തിയ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലെ രക്തശ്രാവം കണ്ട് ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് ലൈംഗീക അതിക്രമം ഉണ്ടായെന്ന് മനസ്സിലാക്കിയത്. ആര്‍ട്ടിക്കള്‍ 6 ഉള്‍പ്പെടുത്തിയാണ് പ്രതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ജീവപര്യന്തം തടവു വരെ ലഭിക്കുന്ന വകുപ്പാണ്. രാജ്യതലസ്ഥാനത്ത് നിരവധി ലൈംഗീക അതിക്രമങ്ങളാണ് നടക്കുന്നത്. സംഭവത്തെതുടര്‍ന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്വാതി മലിവാള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. സ്ഥിതിഗതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനോട് സ്വാതി അഭ്യര്‍ഥിച്ചു.
https://www.facebook.com/Malayalivartha


























