ജ്ഞാനപീഠം പുരസ്കാരം ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്ക്

ഈ വർഷത്തെ ജ്ഞാനപീഠം പുരസ്കാരം ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്ക്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡും സാഹിത്യ അക്കാഡമി ഫെലോഷിപ്പും 92 വയസുകാരിയായ കൃഷ്ണ സോബ്തിയെ തേടിയെത്തിയിരുന്നു. 2010-ൽ രാജ്യം പത്മഭൂഷണ്‍ നൽകിയെങ്കിലും അവർ നിരസിക്കുകയായിരുന്നു.
പാക്ക് പഞ്ചാബ് പ്രവശ്യയിലെ ഗുജ്റാത്തിൽ 1925 ഫെബ്രുവരി 18-നാണ് കൃഷ്ണ സോബ്തി ജനിച്ചത്. ഡൽഹിയിലും ഷിംലയിലും ലാഹോറിലുമായിട്ടായിരുന്നു വിദ്യാഭ്യാസം. ലാഹോറിലെ പഠനകാലത്താത്ത് വിഭജനത്തെ തുടർന്ന് ഇന്ത്യയിലേക്ക് എത്തുകയായിരുന്നു. ഡോഗ്രി എഴുത്തുകാരൻ ശിവ്നാഥാണ് ഭർത്താവ്. എഴുപതാം വയസിലാണ് അവർ ശിവ്നാഥിനെ വിവാഹം ചെയ്തത്. നിലവിൽ ഡൽഹിയിലാണ് താമസം.
https://www.facebook.com/Malayalivartha



























