Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഭാര്യയേയും മകളേയും ഭര്‍ത്താവ് മുറിയില്‍ പൂട്ടിയിട്ടത് അഞ്ച് വര്‍ഷം... പരാതിയില്ലെന്ന് ഭാര്യയും മകളും

03 NOVEMBER 2017 10:02 PM IST
മലയാളി വാര്‍ത്ത

ഭാര്യയേയും മകളേയും സൂര്യപ്രകാശം പോലും കടക്കാത്ത മുറിയില്‍ ഭര്‍ത്താവ് പൂട്ടിയിട്ടത് അഞ്ച് വര്‍ഷം. ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ജലംഗിയിലാണ് സംഭവം നടന്നത്. മഞ്ജു മണ്ഡല്‍ എന്ന യുവതിയേയും മകള്‍ ടോട്ടയേയുമാണ് ഭര്‍ത്താവ് മനോബേന്ദ്ര മണ്ഡല്‍ പൂട്ടിയിട്ടത്. മഞ്ജുവിന്റെ സഹോദരന്‍ നിഖില്‍ സര്‍ക്കാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് പോലീസ് സംഘം എത്തി യുവതിയേയും മകളേയും മോചിപ്പിച്ചു. എന്നാല്‍ ഭര്‍ത്താവിനെതിരെ മൊഴി നല്‍കാന്‍ യുവതി തയ്യാറായിട്ടില്ല. ബിരുദധാരിയായ മഞ്ജുവിന് മാനസിക പ്രശ്‌നങ്ങളൊന്നുമില്ല. എന്നിട്ടും യുവതി ഭര്‍ത്താവിനെതിരെ പരാതി നല്‍കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് യുവതിയുടെ സഹോദരന്‍ പറഞ്ഞു. പോലീസ് എത്തി മുറിയുടെ ജനല്‍ തകര്‍ത്താണ് അകത്ത് കയറിയത്.

പോലീസ് അകത്ത് കടന്നപ്പോള്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് യുവതിയും മകളും കഴിഞ്ഞിരുന്നത്. എന്നാല്‍ പോലീസിനെ ഞെട്ടിച്ചു കൊണ്ട് പുറത്തേക്ക് വരാന്‍ തയ്യാറല്ലെന്നാണ് യുവതിയും മകളും പറഞ്ഞത്. അടച്ചിട്ട മുറിയില്‍ തങ്ങള്‍ നല്ല ജീവിതമാണ് നയിക്കുന്നതെന്നാണ് യുവതിയും മകളും പറഞ്ഞത്. ഒടുവില്‍ ദീര്‍ഘമായ പരിശ്രമത്തിനൊടുവിലാണ് യുവതിയേയും മകളേയും വിശ്വാസത്തിലെടുത്ത് പുറത്തെത്തിച്ചത്. പുറത്തെത്തിച്ചതോടെ നിരവധി ആളുകളെ കണ്ട് യുവതിയും മകളും ഭയചകിതരായി. ഒടുവില്‍ മറ്റുള്ളവരെ കാണാതിരിക്കാന്‍ യുവതിയേയും മകളേയും മുഖം മറച്ചാണ് പുറത്തെത്തിച്ചത്. മഞ്ജുവിനേയും മകളേയും പൂട്ടിയിട്ട മാനബേന്ദ്ര മറ്റൊരു വിവാഹം കഴിച്ചതായി മഞ്ജുവിന്റെ സഹോദരന്‍ നിഖില്‍ ആരോപിച്ചു.

രണ്ടാം ഭാര്യയെ ഇതേ വീട്ടില്‍ തന്നെയാണ് ഇയാള്‍ പാര്‍പ്പിച്ചിരുന്നത്. ഇക്കാര്യം ആദ്യ ഭാര്യയും മകളും അറിയാതിരിക്കാനാണ് അവരെ പൂട്ടിയിട്ടതെന്നും നിഖില്‍ ആരോപിച്ചു. മാനബേന്ദ്ര നാട്ടുകാരുമായി അധികം സഹകരിച്ചിരുന്നില്ല. ഇയാളുടെ ഭാര്യയേയും മക്കളേയും പുറത്തേക്ക് കാണാതായിട്ട് വര്‍ഷങ്ങളായെന്ന് അയല്‍വാസിയായ അസ്ഗര്‍ അലി പറഞ്ഞു. മാനബേന്ദ്ര ആരുമായും സഹകരിക്കാത്തതിനാല്‍ തന്നെ നാട്ടുകാര്‍ ഇയാളുടെ കുടുംബാംഗങ്ങളെക്കുറിച്ച് അന്വേഷിച്ചിരുന്നുമില്ല. മകള്‍ക്ക് ആറ് വയസ് ആകുന്നത് വരെ മാനബേന്ദ്രയുടെ കുടുംബം സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്. അതിന് ശേഷമാണ് പെട്ടന്ന് മറ്റുള്ളവരുമായുള്ള ബന്ധം കുടുംബം ഉപേക്ഷിച്ചതെന്നും അയല്‍വാസികള്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (1 hour ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (2 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (2 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (3 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (3 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (4 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (4 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (5 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (5 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (8 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (8 hours ago)

Malayali Vartha Recommends