വ്യാജ കറന്‍സി നോട്ടുകള്‍ ഒളിപ്പിച്ചത് ഷൂവിനടിയില്‍, യുവാവിന്റെ അതിബുദ്ധി പൊളിഞ്ഞു, നോട്ടുകള്‍ കൂടാതെ വിലപ്പെട്ട മറ്റ് ചിലതും പോലീസ് കണ്ടെടുത്തു, മണിക്കൂറുകള്‍ കാവല്‍ നിന്നാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്

ഷൂവിനടിയില്‍ വെച്ച് നാലു ലക്ഷം രൂപയുടെ വ്യാജ കറന്‍സി നോട്ടുകള്‍ കടത്താന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. കൊല്‍ക്കത്ത പോലീസിന്റെ പ്രത്യേക ദൗത്യസംഘമാണ് സെന്‍ട്രല്‍ കൊല്‍ക്കത്തക്ക് സമീപത്തുള്ള ബെനിയപുക്കൂറില്‍ വസീം അക്രം എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്.
സൂചന ലഭിച്ചതിനെ തുടര്‍ന്ന് വസീം അക്രമിന്റെ ബാഗ് പരിശോധന നടത്തിയപ്പോള്‍ മൂന്ന് ജോഡി പാന്റ്‌സുകളല്ലാതെ മറ്റൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ വിചിത്രമായ രീതിയില്‍ ബാഗിനകത്ത് കണ്ടതുപോലെയുള്ള പാന്റിന്റെ മറ്റൊരു ജോഡി ധരിച്ച് നടന്നുനീങ്ങുന്നത് കണ്ടതിനെ തുടര്‍ന്നാണ് വീണ്ടും പോലീസ് ഇയാളെ പരിശോധിച്ചത്.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 2000 രൂപയുടെ നാലുലക്ഷം രൂപ വില മതിക്കുന്ന വ്യാജ കറന്‍സികള്‍ വസീം അക്രമിന്റെ ബാഗിലുണ്ടായിരുന്ന ഷൂവിന്റെ സോളിലും ധരിച്ചിരുന്ന ഷൂവിന് അടിയിലുമായി കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ വസീം അക്രം വ്യാജ കറന്‍സികള്‍ മുംബൈയിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നെന്ന് വെളിപ്പെട്ടു.
പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലയിലുള്ള ബൈഷ്ണവ് നഗര്‍ നിവാസിയായ അക്രം വ്യാജ കറന്‍സി റാക്കറ്റിനുവേണ്ടി പ്രവര്‍ത്തിക്കുന്നയാളാണോ എന്ന് പോലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ചുവരികയാണ്. ബംഗ്ലാദേശിന്റെ അതിര്‍ത്തിയിലുള്ള മാള്‍ഡ ജില്ല വ്യാജ കറന്‍സി കള്ളക്കടത്തുകാരുടെ വിഹാര കേന്ദ്രമാണെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha



























