ഐഫോണ്‍ വാങ്ങാനെത്തിയത് കുതിരപ്പുറത്ത് ബാന്റ് മേളത്തിന്റെ അകമ്പടിയില്‍

മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പോകുന്നതില്‍ വലിയ പുതുമയെന്നുമില്ല. എന്നാല്‍ മുംബൈയിലെ താനെയിലെ പല്ലിവാളാണ് ഐ ഫോണ്‍ വാങ്ങാന്‍ പോയി വ്യത്യസ്ഥനായത്. കുതിരപ്പുറത്ത് 'ഐ ലവ് ഐ ഫോണ്‍' എന്ന് എഴുതിയ പ്ലക്കാര്‍ഡും പിടിച്ച് ബാന്റ് മേളത്തിന്റെ അകമ്പടിയിലായിരുന്നു രാജകീയ യാത്ര.
മൊബൈല്‍ കടയിലെത്തിയ പല്ലിവാളിന് കുതിരപ്പുറത്ത് വച്ച് തന്നെ കടയുടമ ആശിഷ് താക്കര്‍ പുതിയ ഐ ഫോണ്‍ കൈമാറി. ഐ ഫോണ്‍ സ്വന്തമാക്കിയതും സംഭവത്തിന് വാര്‍ത്താ പ്രധാന്യവും ലഭിച്ചതില്‍ സന്തോഷവാനാണ് പല്ലിവാള്‍.
ആപ്പിള്‍ ഐ ഫോണ്‍ ശ്രേണിയിലെ പുതിയ മോഡല്‍ എക്‌സിന് വിപണിയില്‍ വലിയ ഡിമാന്റാണ്. ഐ ഫോണ്‍ 8, എക്‌സ് എന്നീ മോഡലുകള്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. എന്നാല്‍ ഐ പോണ്‍ എക്‌സിനാണ് ഡിമാന്റ്. 89,000 മുതല്‍ 102,000 വരെയാണ് ഫോണിന്റെ വിപണി വില.
https://www.facebook.com/Malayalivartha



























