വിമാനയാത്രക്കിടെ ജീവനക്കാരന്‍ മോശമായി പെരുമാറിയെന്ന് സിന്ധു

വിമാന യാത്രക്കിടെ ജീവനക്കാരന്‍ മോശമായി പെരുമാറിയെന്ന ആരോപണവുമായി ബാഡ്മിന്റണ്‍ താരം പി.വി സിന്ധു. ഹൈദരാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ഇന്‍ഡിഗോ വിമാനത്തിലാണ് സിന്ധുവിന് ദുരനുഭവമുണ്ടായത്. വിമാനത്തിലെ ഗ്രൗണ്ട് സ്റ്റാഫായ അജിതേഷാണ് അപമര്യാദയായി പെരുമാറിയതെന്ന് സിന്ധു ട്വിറ്ററില്‍ കുറിച്ചു.
അജിതേഷിന്റെ പെരുമാറ്റം കണ്ട് വിമാനത്തിലെ എയര്‍ ഹോസ്റ്റസായ അഷിമ പ്രശ്‌നം പരിഹരിക്കാന്‍ എത്തുകയും ഗ്രൗണ്ട് സ്റ്റാഫിനെ ഉപദേശിക്കുകയും ചെയ്തു. എന്നാല്‍ അഷിമയോടും അജിതേഷ് മോശമായി പെരുമാറി. ഇതുപോലുള്ള ജീവനക്കാരെ നിയമിച്ച് ഇന്‍ഡിഗോ അവരുടെ പേര് കളയുകയാണ്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അഷിമ വെളിപ്പെടുത്തുമെന്നും സിന്ധു ട്വിറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha



























