കമലഹാസനെ വെടിവച്ചുകൊല്ലുമെന്ന് ഹിന്ദുമഹാസഭാ നേതാവിന്റെ ഭീഷണി

ഹിന്ദു തീവ്രവാദവും രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്ന് പരാമര്‍ശം നടത്തിയ നടന്‍ കമല്‍ഹാസനെ വെടിവച്ചുകൊല്ലണമെന്ന് അഖില ഭാരതീയ ഹിന്ദുമഹാസഭാ നേതാവ് പണ്ഡിറ്റ് അശോക് ശര്‍മ്മ.കമലിനെയും അദ്ദേഹത്തെപ്പോലുള്ളവരെയും വെടിവച്ചുകൊല്ലുകയോ തൂക്കിക്കൊല്ലുകയോ ചെയ്യണം. ഞങ്ങളുടെ സംഘടനയിലെ അംഗങ്ങള്‍ ഇനി മുതല്‍ കമലിന്റെ സിനിമകള്‍ കാണില്ല.
എല്ലാ ഇന്ത്യക്കാരും അദ്ദേഹത്തെ ബഹിഷ്കരിക്കണം. ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്നും ശര്‍മ്മ പറഞ്ഞു.തമിഴ് വാര്‍ത്താ വാരിയിലെ പക്തിയിലാണ് കമല്‍ വിവാദ പരാമര്‍ശം നടത്തിയത്. രാജ്യത്ത് ഹിന്ദു തീവ്രവാദം ഇല്ലെന്നു പറയാനാവില്ല. വലത് സംഘടനകളില്‍ തീവ്രവാദത്തിന്റെ സ്വാധീനമുണ്ടാന്നും കമല്‍ അഭിപ്രായപ്പെട്ടു. കമലിന്റെ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണം എന്ന ആവശ്യവുമായി ബിജെപി, ആര്‍എസ്‌എസ് നേതാക്കള്‍ രംഗത്തെത്തി.
https://www.facebook.com/Malayalivartha



























