"നവ ഇന്ത്യ@2022"; ഇന്ത്യയുടെ സമഗ്രവികസനത്തിന് പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ

പുതിയ ഇന്ത്യ ഒരുക്കാന്‍ തയാറായി നീതി ആയോഗ്. 2022 ഓടെ രാജ്യത്തെ പട്ടണി, അഴിമതി, ഭീകരവാദം, മാലിന്യം, ജാതീയത, വര്‍ഗീയത എന്നിവയില്‍ നിന്ന് രാജ്യത്തെ മുക്തമാക്കാനാണ് നീതി ആയോഗ് പദ്ധതിയിടുന്നത്. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ നടന്ന ഗവര്‍ണര്‍മാരുടെ യോഗത്തിലാണ് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ ഇക്കാര്യം സൂചിപ്പിച്ചത്.
2047 ഓടെ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യമാറും. 2022ല്‍ ലോകോത്തര നിലവാരത്തിലുള്ള 20 വിദ്യാഭ്യാസ സ്ഥാപനങ്ങളും നിര്‍മിക്കും. പ്രധാനമന്ത്രിയുടെ ഗ്രാം സഡക്ക് യോജന പദ്ധതിയിലൂടെ 2019ല്‍ ഗ്രാമങ്ങളില്‍ 500 റോഡുകള്‍ പ്രത്യേകം നിര്‍മിക്കാനും നീതി ആയോഗ് പദ്ധതിയിടുന്നുണ്ട്.
https://www.facebook.com/Malayalivartha



























