ചികിത്സയ്ക്ക് പണമില്ല; ദമ്പതികള്‍ ആത്മഹത്യ ചെയ്തു

ചികിത്സയ്ക്ക് പണമില്ലാത്തതില്‍ മനംനൊന്ത് ദമ്പതികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഹൈദരാബാദിലാണ് സംഭവം. ഗൗരിയും ഭര്‍ത്താവ് രഘുനന്ദനുമാണ് ജീവനൊടുക്കിയത്. നാല്‍പതുകാരിയായ ഗൗരി ക്യാന്‍സര്‍ ബാധിതയായിരുന്നു.ചികിത്സയ്ക്കായി ധാരാളം പണം ചെലവഴിച്ചുവെങ്കിലും ഫലം കണ്ടില്ല. തുടര്‍ ചികിത്സ ആവശ്യമായി വന്നതോടെ പണം കണ്ടെത്താന്‍ മാര്‍ഗമില്ലാതാവുകയുമം ചെയ്തു. ഇതില്‍ മനംനൊന്താണ് ദമ്ബതികള്‍ സ്വയം മരണം തെരഞ്ഞെടുത്തത്.
ഹൈദരാബാദിലെ നിസാംപെട്ടില വീട്ടിലാണ് ദമ്ബതികളെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രഘുനന്ദന്‍ ബുധനാഴ്ചയോടെ മരണത്തിന് കീഴടങ്ങി. ഇതിനു പിന്നാലെ വെള്ളിയാഴ്ചയോടെ ഗൗരിയും മരണപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha



























