മരണത്തെ മുന്നില്‍കണ്ട രോഗിയുടെ ജീവന്‍ രക്ഷിക്കാനായി രോഗിയെയും ചുമന്ന് ഡോക്ടര്‍ നടന്നത് കിലോമീറ്ററുകള്‍

മരണത്തെ മുന്നില്‍കണ്ട രോഗിയുടെ ജീവന്‍ രക്ഷിക്കാനായി രോഗിയെയും ചുമന്ന് ഡോക്ടര്‍ നടന്നത് കിലോമീറ്ററുകള്‍. ഒഡീഷയിലെ വനമേഖലയിലുള്ള സരിഗേട്ട ഗ്രാമത്തില്‍ പ്രസവ ചികിത്സക്കായി എട്ടു കിലോമീറ്റര്‍ നടന്നാണ് യുവഡോക്ടര്‍ ഓംകാര്‍ എത്തിയത്. ഇവിടേക്ക് യാതൊരുവിധത്തിലുമുള്ള ഗതാഗത സംവിധാനങ്ങളും നിലവിലില്ല.
എന്നാല്‍ പ്രസവം കഴിഞ്ഞ് യുവതിക്ക് അമിത രക്തസ്രാവം ഉണ്ടായി. ജീവന്‍ അപകടത്തിലായ സുബാമയെ രക്ഷിക്കാന്‍ വേറെ വഴിയില്ല. ഒടുവില്‍ ഗുരുതരാവസ്ഥയിലുള്ള സുബാമയെയും കുഞ്ഞിനെയും കട്ടിലില്‍ കിടത്തി ചുമന്ന് ഡോക്ടര്‍ ആശുപത്രിയിലേക്ക് എട്ടു കിലോമീറ്റര്‍ തിരികെ നടന്നു. ആശുപത്രിയില്‍ വിദഗ്ധചികില്‍സയ്ക്കു ശേഷം സുബാമ അപകടനില തരണംചെയ്തു.
https://www.facebook.com/Malayalivartha



























