നോട്ട് നിരോധനത്തിന്റെ ഒന്നാം വാർഷികം കരിദിനമായി ആഘോഷിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനത്തെ വിമർശിച്ച് നരേന്ദ്ര മോദി

നോട്ട് നിരോധനത്തിന്റെ ഒന്നാം വാർഷികം കരിദിനമായി ആഘോഷിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനത്തെ വിമർശിച്ച് നരേന്ദ്ര മോദി. കോൺഗ്രസ് നവംബർ എട്ട് കരിദിനമായി ആചരിക്കുകയും തന്റെ കോലം കത്തിക്കുകയും ചെയ്യും. എന്നാൽ താൻ പട്ടേലിന്റെ ശിഷ്യനാണെന്നും പേടിച്ചോടില്ലെന്നുമുള്ളത് അവർക്കറിയില്ലെന്നും മോദി പറഞ്ഞു. ഹിമാചൽപ്രദേശിലെ കാൻഗ്രയിലെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സംസാരിക്കുകയായിരുന്നു മോദി. ഹിമാചൽപ്രദേശിൽ കോൺഗ്രസ് പരാജയം ഉറപ്പിച്ചു കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രി വീരഭദ്രസിംഗിനെ വിധിക്ക് വിട്ട് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ നിന്നും ഒളിച്ചോടുകയാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതി ഭരണത്തെ രൂക്ഷമായി വിമർശിച്ച മോദി കോൺഗ്രസിനെ ചിതലിനോടാണ് ഉപമിച്ചത്.
നവംബർ ഒമ്പതിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നാലിൽ മൂന്ന് ഭൂരിപക്ഷം നൽകി കോൺഗ്രസിനെ സംസ്ഥാനത്ത് നിന്നും എത്രയും പെട്ടെന്ന് തുടച്ച് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha



























