വധഭീഷണി മുഴക്കിയവർക്ക് നായകന്റെ ഉഗ്രൻമറുപടി ;ഹിന്ദു മഹാസഭയെ പരിഹസിച്ച് കമല്‍ ഹാസന്‍

ഇന്ത്യയില്‍ 'ഹിന്ദു തീവ്രവാദം' കൂടുതലാണെന്ന് ട്വീറ്റ് ചെയ്ത നടന്‍ കമല്‍ ഹാസനെതിരെ കൊലവിളി നടത്തി രംഗത്തെത്തിയ അഖില ഭാരതീയ ഹിന്ദു മഹാസഭയെ പരിഹസിച്ച് കമല്‍ ഹാസന്‍. ജയിലില്‍ സ്ഥലമില്ലാത്തതുകൊണ്ടാണോ വെടിവെച്ച് കൊല്ലാന്‍ മുതിരുന്നതെന്ന് കമല്‍ പരിഹസിച്ചു.
ഹിന്ദുതീവ്രവാദത്തെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി ജയിലിലടക്കുകയാണ് ഇവര്‍ ചെയ്യുന്നത്. അഭിപ്രായം വ്യക്തമാക്കുമ്ബോള്‍ ഉണ്ടാകുന്ന അസഹിഷ്ണുത തന്റെ നിലപാടുകള്‍ക്കുള്ള ബഹുമതിയാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
കമല്‍ ഹസനെ വെടിവച്ചു കൊല്ലുകയോ തൂക്കിലേറ്റുകയോ വേണമെന്നാണ് ഹിന്ദു മഹാസഭ നേതാവ് പരസ്യമായി ആക്രോശിച്ചത്. കമലിന്റെ നിലപാടുകളെ പിന്തുണയ്ക്കുന്നവരോടും ഇതു തന്നെ ചെയ്താലേ അവര്‍ പാഠം പഠിക്കുകയുള്ളൂ. ഹിന്ദു വിശ്വാസികള്‍ക്കെതിരെ മോശം വാക്കുകള്‍ പ്രയോഗിക്കുന്നവര്‍ക്ക് രാജ്യത്തു ജീവിച്ചിരിക്കാന്‍ അവകാശമില്ലെന്നും ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് പണ്ഡിറ്റ് അശോക് ശര്‍മ പറഞ്ഞു.
https://www.facebook.com/Malayalivartha



























