ജമ്മുകശ്മീര്‍ അതിര്‍ത്തി മേഖലയില്‍ ഭീകരര്‍ നടത്തിയ നുഴഞ്ഞുകയറ്റശ്രമം സൈന്യം പരാജയപ്പെടുത്തി; ഏറ്റമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ജമ്മുകശ്മീര്‍ അതിര്‍ത്തി മേഖലയില്‍ ഭീകരര്‍ നടത്തിയ നുഴഞ്ഞുകയറ്റശ്രമം സൈന്യം പരാജയപ്പെടുത്തി.ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു.കൂടുതല്‍ തീവ്രവാദികള്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.തീവ്രവാദി സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ച സുരക്ഷാസേന നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുകയാണുണ്ടായതെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് കേണല്‍ രാജേഷ് കാലിയ മാധ്യമങ്ങളോട് പറഞ്ഞു.
ഞാറാഴ്ച പുലര്‍ച്ചെയോടെയാണ് ഉറിക്ക് സമീപം ഭീകരരെ സൈന്യം നേരിട്ടത്. വന്‍ അപകടമാണ് സേനയുടെ ജാഗ്രതയിലൂടെ ഒഴിവാക്കാനായതെന്ന് സ്ഥലം ഡിജിപി ട്വിറ്ററിലൂടെ അറിയിച്ചു.ജമ്മുകശ്മീര്‍ പൊലീസും സൈന്യവും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സ്ഥലത്ത് കനത്ത ജാഗ്രത തുടരുകയാണ്.
https://www.facebook.com/Malayalivartha



























