സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള ബില്‍ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയില്‍

സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള ബില്‍ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയില്‍. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാന്‍ നീക്കം.
ആറാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശയനുസരിച്ച് കേന്ദ്ര സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന 139 ശതമാനം ക്ഷാമബത്ത ജഡ്ജിമാര്‍ക്കും നല്‍കുമെന്നാണ് വിവരം. ഇതിന് കഴിഞ്ഞ ജൂലൈ ഒന്നു മുതല്‍ പ്രാബല്യമുണ്ടാകും. സുപ്രീകോടതി, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍മാര്‍ക്ക് കഴിഞ്ഞ മാസം കേന്ദ്ര നിയമ വകുപ്പ് നല്‍കിയ കത്തിലും ശമ്പള വര്‍ധനയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു.
സുപ്രീംകോടതി ജീവനക്കാര്‍ക്ക് അലക്ക് ബത്ത അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ഈ വിഷയം കോടതി പരാമര്‍ശിച്ചിരുന്നു. കേസില്‍ ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്. നരസിംഹയോട് ജസ്റ്റിസ് ജെ. ചെല്ലമ്മേശ്വര്‍, ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം ചോദിച്ചു. വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി ഈ മാസം 14ന് വിവരം അറിയിക്കാമെന്ന് അദ്ദേഹം മറുപടിയും നല്‍കി.
https://www.facebook.com/Malayalivartha


























