സ്വതന്ത്ര കാശ്മീര്‍ എന്ന ആശയത്തെ തള്ളി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷാഹിദ് ഖക്വാന്‍ അബ്ബാസി

സ്വതന്ത്ര കാശ്മീര്‍ എന്ന ആശയത്തെ തള്ളി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷാഹിദ് ഖക്വാന്‍ അബ്ബാസി. ഈ ആശയം യാഥാര്‍ത്ഥ്യത്തെ അടിസ്ഥാനമാക്കിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലെ സൗത്ത് ഏഷ്യ സെന്റര്‍ സംഘടിപ്പിച്ച ഫ്യൂച്ചര്‍ ഓഫ് പാകിസ്ഥാന്‍ 2017' എന്ന പ്രഭാഷണത്തിന് ശേഷം ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര കാശ്മീര്‍ എന്ന ആശയത്തിന് യാഥാര്‍ത്ഥ്യമില്ലെന്നും ഇത്തരം ഒരു വാദത്തിന് പാകിസ്ഥാന്‍ പിന്തുണ നല്‍കില്ലെന്നും അബ്ബാസിയെ ഉദ്ധരിച്ച് ജിയോ ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിഷയത്തില്‍ ചര്‍ച്ച മാത്രമാണ് പരിഹാരമെന്നായിരുന്നു അബ്ബാസിയുടെ മറുപടി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടണമെങ്കില്‍ കാശ്മീര്‍ വിഷയം പരിഹരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കാശ്മീര്‍ വിഷയത്തെ കൂടാതെ അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, സിവില്‍ മിലിട്ടറി സഹകരണം, പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അയോഗ്യനാക്കിയ നടപടി എന്നീ വിഷയങ്ങളിലെ ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി.
https://www.facebook.com/Malayalivartha


























