പത്രസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

പത്രസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വിശ്വാസ്യത നിലനിര്‍ത്താനും ആരോഗ്യകരമായ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും മാധ്യമങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും ചെന്നൈയില്‍ തമിഴ് പത്രമായ ദിന തന്തിയുടെ 75ാം വാര്‍ഷികത്തോടുബന്ധിച്ച പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തിന്റെ നാലാമത്തെ തൂണായാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ജനകീയ താല്‍പര്യങ്ങളില്‍ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം ബുദ്ധിപൂര്‍വം ഉപയോഗിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. തമിഴ്‌നാട് മഴക്കെടുതി മൂലം ദുരിതം നേരിടുന്ന സാഹചര്യത്തില്‍ സാധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























