Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ആണിനോടും പെണ്ണിനോടും ഒരുപോലെ എനിക്ക് താല്പര്യം തോന്നും; ഞാന്‍ ഒരു പാന്‍സെക്ഷ്വലാണ്

06 NOVEMBER 2017 03:44 PM IST
മലയാളി വാര്‍ത്ത

ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത് ഇവരുടെ സ്വന്തം ജീവിതമാണ്. ആണിനോടും പെണ്ണിനോടും ഒരുപോലെ താല്പര്യം തോന്നുന്ന തന്റെ സ്വത്വത്തെ കുറിച്ചാണ്. തിരിച്ചറിവിലേക്കെത്താന്‍ നടത്തിയ ജീവിതയാത്രകളെയും അതിന്റെ വേദനകളെ കുറിച്ചുമാണ്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പ്രസക്തഭാഗം...

ഞാന്‍ പാന്‍സെക്ഷ്വലാണ്. എന്നുവെച്ചാല്‍ എല്ലാ ലിംഗത്തോടും ആകര്‍ഷണമുള്ളവള്‍. ചില ദിവസങ്ങളില്‍ ഞാന്‍ കൂടുതല്‍ പുരുഷത്വമുള്ള വ്യക്തിയായിരിക്കും. മറ്റെല്ലായ്പ്പോഴും സ്ത്രൈണതയുള്ളവളും. ഞാനിത് ആദ്യം മനസ്സിലാക്കുന്നത് അതായത് സ്ത്രീകളോടും എനിക്ക് താല്പര്യമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നത് പന്ത്രണ്ടുവയസ്സുള്ളപ്പോഴാണ്. അന്ന് ഞാന്‍ താമസിച്ചിരുന്നുന്നത് ദുബായിലാണ്. എന്റെ സുഹൃത്തുക്കളില്‍ ഒരാളോട് എനിക്ക് വല്ലാത്ത ഇഷ്ടം തോന്നി. ഞാന്‍ ഒരു ലെസ്ബിയനാണെന്ന് കരുതുകയും എന്റെ സുഹൃത്തുക്കളോട് ഇക്കാര്യം പറയുകയും ചെയ്തതായി ഞാന്‍ ഓര്‍ക്കുന്നു.

നിരുത്സാഹപ്പെടുത്തുന്നതായിരുന്നു അവരുടെ പ്രതികരണം. അവരും ഞാനും തമ്മില്‍ ഒരു അകലം സൃഷ്ടിക്കപ്പെട്ടു. ഞങ്ങളൊരുമിച്ച്‌ പുറത്ത് പോകുമ്ബോഴെല്ലാം ഞാന്‍ ഒറ്റപ്പെട്ടതുപോലെ എനിക്ക് അനുഭവപ്പെട്ടു. കിടന്നുറങ്ങുമ്ബോള്‍ അവര്‍ കിടക്കയിലും ഞാന്‍ തനിയെ നിലത്തുമായിരുന്നു കിടന്നിരുന്നത്. മാത്രമല്ല ഉറങ്ങാന്‍ കിടക്കുമ്പോൾ പലപ്പോഴും അവര്‍ എന്നെ കുറിച്ച്‌ ശബ്ദം താഴ്ത്തി സംസാരിച്ചുകൊണ്ടിരുന്നു.

ഇത്തരക്കാരെ വല്ലാതെ പിന്തുണക്കുന്ന ഒരു നാടായിരുന്നില്ല ദുബായ്. കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ എനിക്കുള്ളിലെ ആ എന്നെ ഞാന്‍ കുഴിച്ചുമൂടി. ഞങ്ങള്‍ സൗത്ത് ആഫ്രിക്കയിലേക്ക് മാറിയതോടെയാണ് അക്കാര്യത്തില്‍ വീണ്ടും മാറ്റം വന്നത്. കാരണം അവിടെ ഗേയോട് കുറച്ചുകൂടി നല്ല സമീപനമാണ് ഉണ്ടായിരുന്നത്.

അവിടെ വെച്ച്‌ ഒരിക്കല്‍ അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടയില്‍ 'ഒരു പുരുഷനേയും ആശ്രയിക്കരുത് 'എന്ന് എന്നോട് അമ്മ പറഞ്ഞു. അപ്പോഴാണ് അമ്മയോട് ഞാനാ ചോദ്യം ചോദിച്ചത്. 'സ്ത്രീയെ ആണെങ്കിലോ? ' നിന്നെയല്ലാതെ ആരെയും ആശ്രയിക്കരുത്. അമ്മ ചിരിയോടെ പറഞ്ഞു. എനിക്ക് തോന്നുന്നു അവള്‍ക്കത് അറിയാമായിരുന്നു എന്ന്. തുടര്‍ന്ന് ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറഞ്ഞു എന്റെ വിശേഷ സ്വഭാവത്തെ കുറിച്ച്‌.

എന്റെ അമ്മായി ഇതിനോട് പ്രതികരിച്ചത് എനിക്കൊരിക്കലും മറക്കാന്‍ സാധിക്കില്ല. ഞങ്ങള്‍ ഉച്ചഭക്ഷണം കഴിക്കുന്നതിനിടയിലാണ് എനിക്ക് ആണ്‍ സുഹൃത്തുക്കള്‍ ഉണ്ടോ എന്ന് അമ്മായി ആരാഞ്ഞത്. പെണ്‍കുട്ടികളെ ഇഷ്ടപ്പെടുന്നത് പോലെ ആണ്‍കുട്ടികളെ ഞാന്‍ ഇഷ്ടപ്പെടുന്നില്ലെന്നായിരുന്നു എന്റെ മറുപടി. ശരി എങ്കില്‍ ആരാണ് നിന്റെ പെണ്‍സുഹൃത്ത് അമ്മായി ചോദിച്ചു.

ഞാനിക്കാര്യം തുറന്ന് പറഞ്ഞ അതേ നിമിഷം തന്നെ അതിന്റെ ഗൗരവം ഉള്‍ക്കൊള്ളാനും അത് അംഗീകരിക്കാനും എന്റെ അമ്മായി കാണിച്ച ആ മനസ്സിനെ എനിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. എന്റെ കുടുംബവുമായി ഇത്തരത്തിലുള്ള തുറന്ന സംഭാഷണവും അംഗീകരണവും നിര്‍ണായകമാണ്. കാരണം എന്റെ കൗമാരത്തില്‍ ഞാന്‍ കുറച്ചുകാലം തുടര്‍ച്ചയായി ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിരുന്നു. എനിക്ക് അനുഭവിക്കേണ്ടി വന്ന ലൈംഗികോപദ്രവമാണോ എന്നെ ഇത്തരത്തിലാക്കി മാറ്റിയതെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്.

എന്നാല്‍ പിന്നീട് വര്‍ഷങ്ങളോളം തുടര്‍ന്ന സൈക്കോതെറാപ്പിയിലൂടെ ഈ വഴി ഞാന്‍ തിരഞ്ഞെടുത്തതല്ലെന്ന് ഞാന്‍ മനസ്സിലാക്കി. അത്പാരമ്പര്യമായി എനിക്കൊപ്പമുള്ളതായിരുന്നു. ആ സവിശേഷതയുമായാണ് ഞാന്‍ ജനിച്ചതു തന്നെ എന്ന് ഞാന്‍ കരുതുന്നു.

കുറേ നാളത്തേക്ക് ഞാന്‍ മനുഷ്യരെ ഭയപ്പെട്ടിരുന്നു. വല്ലാത്ത ഉത്കണ്ഠയും അനുഭവിച്ചിരുന്നു. പക്ഷേ എനിക്ക് ഭയമില്ല കാരണം ഇത് എന്റെ തെറ്റല്ല. ഒന്നുകില്‍ ഈ അധിക്ഷേപം എന്നെ വിഴുങ്ങാന്‍ എനിക്ക് കാത്തിരിക്കാം അല്ലെങ്കില്‍ അതിനെതിരെ പോരാടി പുറത്തുവരാം. എന്റെ സ്വത്വത്തെ ഞാന്‍ മനസ്സിലാക്കുന്നത് വരെ ഞാന്‍ കടന്നുപോയത് അതികഠിനമായ അനുഭവത്തിലൂടെയാണ്. അതില്‍ നിന്ന് പുറത്തുവരാന്‍ ഞാന്‍ അനുഭവിച്ച​ ബുദ്ധിമുട്ട്..അത് ഭീകരവും ഏകാന്തവുമായിരുന്നു.

എന്നെ പോലെ ഇത്തരം ഘട്ടങ്ങളിലൂടെ കടന്നുപോകുന്നവര്‍ വേറെയുമുണ്ടാകാം അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ എന്റെ അനുഭവത്തെ കുറിച്ച്‌ പറയുന്നത്. നിങ്ങള്‍ ഒരിക്കലും നിങ്ങളെ ഒരു പ്രത്യേക വിഭാഗമായി തരംതിരിക്കേണ്ടതില്ല. ഒരു പ്രത്യേക ബോക്സില്‍ ചെന്ന് പതിക്കുന്നതിനെ കുറിച്ച്‌ പ്രതീക്ഷ വെച്ചുപുലര്‍ത്തേണ്ടതില്ല. നിങ്ങള്‍ എങ്ങനെയാണോ അത് അങ്ങനെ തന്നെ അംഗീകരിക്കുന്നതാണ് ശരി.

എന്നെ ബലാത്സംഗം ചെയ്തവന്‍ വര്‍ഷങ്ങളോളം അത് തുടര്‍ന്നു. അത് മനുഷ്യത്വരഹിതം തന്നെയായിരുന്നു. അതുകൊണ്ട് ആദ്യം ഒരു മനുഷ്യനാവുക എന്ന കാര്യത്തിലേക്കല്ലേ ശ്രദ്ധ ചെലുത്തേണ്ടത്. മാത്രമല്ല​ മറ്റുള്ളവരെ വിലയിരുത്തുന്നത് അവസാനിപ്പിക്കുകയും ചെയ്യണം​. കാരണം അവരുടെ തിരഞ്ഞെടുപ്പുകള്‍ നമ്മളില്‍ നിന്നും വ്യത്യസ്തമായിരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (3 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (4 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (4 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (5 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (6 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (6 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (6 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (7 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (7 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (7 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (9 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends