ടുജി സ്‌പെക്ട്രം അഴിമതിക്കേസില്‍ അന്തിമ വിധി പ്രഖ്യാപിക്കുന്ന തീയതി മാറ്റി

ടുജി സ്‌പെക്ട്രം അഴിമതിക്കേസില്‍ അന്തിമ വിധി പ്രഖ്യാപിക്കുന്ന തീയതി അടുത്ത മാസം അഞ്ചിന് അറിയിക്കും. സിബിഐയുടെ പ്രത്യേക കോടതിയാണ് വിധി പറയുക. നേരത്തേ, കേസില്‍ വിധി പറയുന്ന തീയതി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കോടതി അറിയിച്ചിരുന്നത്.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് സ്‌പെക്ട്രം അനുവദിച്ചതില്‍ വ്യാപക അഴിമതി നടന്നെന്നായിരുന്നു കേസ്. സിഎജി വിനോദ് റായിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് അഴിമതി കണ്ടെത്തിയത്.
https://www.facebook.com/Malayalivartha


























