കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്ക് വിചിത്രമായ ശിക്ഷ നല്‍കി ഗ്രാമവാസികള്‍

വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടിയതിന് ഗ്രാമവാസികള്‍ നല്‍കിയ ശിക്ഷ വിചിത്രമാണ്. മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ ഖേഡി ഗ്രാമത്തിലാണ് ഗ്രാമവാസികള്‍ യുവതിക്ക് ശിക്ഷ നല്‍കിയത്. 32 കാരിയായ ആദിവാസി യുവതി ഗ്രാമത്തിലെ തന്നെ മറ്റൊരു പുരുഷനൊപ്പം ഒളിച്ചോടി, ഇരുവരെയും പിടികൂടിയ ഗ്രാമവാസികള്‍ ഖേഡി ഗ്രാമത്തിന്റെ 2 കിലോ മീറ്റര്‍ ചുറ്റളവില്‍ ഭര്‍ത്താവിനെ ചുമന്ന് നടക്കാന്‍ ശിക്ഷ വിധിക്കുകയായിരുന്നു.
ഞായറാഴ്ചയാണ് സംഭവം നടന്നത്. സ്ത്രീ തന്റെ തോളില്‍ ഭര്‍ത്താവിനെ ചുമന്നുകൊണ്ട് നടക്കുകയും യുവതിയെ ഗ്രാമവാസികള്‍ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഒക്ടോബര്‍ 28 ന് സ്ത്രീയുടെ ഭര്‍ത്താവ് പിറ്റോള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ തന്റെ ഭാര്യ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയതായി പറയുന്നുണ്ട്.
പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന് ശേഷം നവംബര്‍ നാലിന് യുവതിയെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവന്നതായി പൊലീസ് വ്യക്തമാക്കി.
ഭര്‍ത്താവിനെ തോളിലേറ്റി നടക്കുന്നതിന് മുന്‍പ് യുവതിക്ക് ഭര്‍ത്താവില്‍ നിന്നും ചില ഗ്രാമവാസികളില്‍ നിന്നും മര്ദനത്തിനിരയായിതായി പിറ്റോള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നവീന്‍ പഥക്ക് പറഞ്ഞു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിന്റെ സഹോദരനും, അച്ഛനും ഉള്‍പ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് മഹേഷ് ഛദ്രറ ജെയ്ന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























