വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ പഞ്ചാബ്, ഹരിയാന മുഖ്യമന്ത്രിമാരുമായി കേജരിവാള്‍ കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു

വായുമലിനീകരണം രൂക്ഷമായ പശ്ചാത്തലത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പഞ്ചാബ്, ഹരിയാന മുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനും ഇതുസംബന്ധിച്ച് കത്ത് അയച്ചതായും കേജരിവാള്‍ അറിയിച്ചു. വായുമലിനീകരണത്തിന് ശ്വാശത പരിഹാരം കാണുന്നതിനുവേണ്ടി യോഗം ചേരുന്നത്.
വായുമലിനീകരണത്തെ തുടര്‍ന്നു ഡല്‍ഹിയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്നും ജനങ്ങള്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്നും ഐഎംഎ നിര്‍ദേശിച്ചു.
ഐഎംഎയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കേജരിവാള്‍ സ്‌കൂളുകള്‍ക്ക് മൂന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെയുണ്ടായ കടുത്ത വായുമലിനീകരണമാണ് ഡല്‍ഹി ഇപ്പോള്‍ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha


























