ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയ യുവതിയെ നാട്ടുകാർ പിടികൂടിയപ്പോൾ..

ഭര്‍ത്താവിനെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടി. ഖേദി ഗ്രാമത്തിലെ ആദിവാസി പെൺകുട്ടിയാണ് കാമുകനൊപ്പം പോയത്. ഒളിച്ചോടിയ യുവതിയെ വീട്ടുകാര്‍ ചേര്‍ന്ന് തിരിച്ചു കൊണ്ടുവന്നു. ഒടുവിൽ നാട്ടുകാർ ചേർന്ന് യുവതിക്ക് ശിക്ഷയും വിധിച്ചു.
ചെയ്ത കുറ്റത്തിന് പ്രായശ്ചിത്തമായി ഭര്‍ത്താവിനെയും ചുമലിലേറ്റി രണ്ട് കിലോമീറ്റര്‍ നടക്കാനായിരുന്നു ശിക്ഷ. എന്തായാലും തന്റെ ഭാഗത്തുനിന്ന് സംഭവിച്ച തെറ്റല്ലേ. അതുകൊണ്ട് യുവതി നാട്ടുകാരെ എതിർക്കാനൊന്നും നിന്നില്ല.
ഒടുവിൽ യുവതി ഭര്‍ത്താവിനെ ചുമലിലേറ്റി നടക്കാൻ തന്നെ തീരുമാനിച്ചു. വളരെ പ്രയാസപ്പെട്ട് നടക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ എടുത്ത് ഗ്രാമവാസികള്‍ സമൂഹമാധ്യത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് ഈ വ്യത്യസ്ത രീതിയിലുള്ള ശിക്ഷാ രീതി പുറം ലോകം അറിഞ്ഞത്.
നടക്കാന്‍ പ്രയാസപ്പെടുന്ന യുവതിയെ ഭര്‍ത്താവും മറ്റുള്ളവരും ചേര്‍ന്ന് മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അതേസമയം, യുവതി പിന്നീട് നല്‍കിയ പരാതിയില്‍ ഭര്‍തൃ സഹോദരനെയും ഭര്‍തൃപിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
തന്റെ ഭാര്യ ഒരു ആദിവാസി യുവാവിന്റെ കൂടെ ഒളിച്ചോടിയതായി യുവതിയുടെ ഭര്‍ത്താവും പരാതി നല്‍കിയതായി പൊലീസ് പറഞ്ഞു. ഭര്‍ത്താവിനെ തോളിലേറ്റി നടക്കുന്നതിനു മുന്‍പായി ഭര്‍ത്താവും ഗ്രാമവാസികളും ചേര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആറുപേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























