കോണ്ടത്തിനുള്ളിൽ ഹെറോയിന്‍ ഒളുപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് പിടിയില്‍

കോണ്ടത്തിലൂടെ ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച ആളെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പിടികൂടി. 100 ഗ്രം ഹെറോയിനാണ് ഇയാളുടെ കയ്യില്‍ നിന്ന് പിടികൂടിയത്. സംഭവം ഇങ്ങനെ: ചെന്നൈയില്‍ നിന്ന് കൊളംബോയിലേയ്ക്ക് പോകുകയായിരുന്ന ചെന്നൈ സ്വദേശിയുടെ കയ്യില്‍ നിന്നാണ് ഹെറോയിന്‍ പിടികൂടിയത്.
കോണ്ടവും ധരിച്ചാണ് ഇയാള്‍ വിമാനത്താവളത്തില്‍ എത്തിയത്. എയര്‍പോര്‍ട്ടില്‍ പ്രവേശിക്കുമ്ബോഴുള്ള പ്രഥമിക പരിശേധനയില്‍ സ്വകാര്യ ഭാഗത്ത് അസ്വാഭാവികത കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ സൂഷ്മ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ റബ്ബര്‍ ബാന്‍ഡിട്ട് കോണ്ടത്തില്‍ നിന്ന് ഹെറോയിന്‍ കണ്ടെത്തിയത്.
ചെന്നൈയിലെ ഒരു സ്വാകാര്യ എന്‍ജിനീയറിംഗ് കോളേജിലെ സ്റ്റോര്‍ കീപ്പറാണ് ഇയാള്‍. സിഐഎസ്‌എഫ് നടത്തിയ പരിശോധനയിലാണ് ഹെറോയിന്‍ കണ്ടെത്തിയത്. തുടര്‍ന്ന് കേസ് കസ്റ്റംസിന് കൈമാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























