മെസഞ്ചര്‍ വഴി പോണ്‍ വീഡിയോകളും ഫോട്ടോകളും അയക്കുന്നവര്‍ക്ക് പണി കിട്ടും

സോഷ്യല്‍ മീഡിയ ഈ കാലഘട്ടത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറികഴിഞ്ഞു. പക്ഷേ ചിലരെങ്കിലും സോഷ്യല്‍ മീഡിയയെ ദുരുപയോഗം ചെയ്യുന്നുണ്ട്. സോഷ്യല്‍ മീഡിയ വഴി കൈമാറ്റം ചെയ്യുന്ന നഗ്‌ന ചിത്രങ്ങള്‍ സമൂഹത്തിലും വ്യക്തി ബന്ധങ്ങളിലും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്.
മെസഞ്ചര്‍ വഴി പോണ്‍ വീഡിയോകളും ഫോട്ടോകളും അയക്കുന്നവരെ പിടികൂടും എന്നു ഫേസ്ബുക്ക് തന്നെ അറിയിച്ചു. ഇതോടെ മെസഞ്ചര്‍ വഴിയുള്ള അശ്ലീല വീഡിയോ, ഫോട്ടോ കൈമാറ്റം പൂര്‍ണ്ണമായും നിലയ്ക്കും. ഇതു നിയന്ത്രിക്കാനായി പുതിയ ടെക്‌നോളജി പരീക്ഷിക്കുകയാണ് ഫേസ്ബുക്ക്. മെസഞ്ചറില്‍ ലക്ഷക്കണക്കിനു ചിത്രങ്ങളാണു ഒരോ നിമിഷവും പരസ്യമായും രഹസ്യമായും കൈമാറ്റം ചെയ്യപ്പെടുന്നത്.
പോണ്‍ തടയാനായി ഡിജിറ്റന്‍ ഫിംഗര്‍ പ്രിന്റ് സംവിധാനമാണു പരീക്ഷിക്കുന്നത്. ഇതിലൂടെ അശ്ലീല ചിത്രങ്ങള്‍ കണ്ടെത്താനും ബ്ലോക്ക് ചെയ്യാനും കഴിയും. പ്രണയകാലത്തു കമിതാക്കാള്‍ തമ്മില്‍ കൈമാറിരുന്ന ഇത്തരം ചിത്രങ്ങള്‍ ബന്ധം പിരിയുന്നതോടെ സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തി വൈരാഗ്യം തീര്‍ക്കുന്നവരും കുറവല്ല.
ഇത്തരം ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണു ദിവസവും ഫേസ്ബുക്കിനെ സമീപിക്കുന്നത്. ഇതോടെയാണ് പോണ്‍ പൂര്‍ണ്ണമായും നിരോധിക്കണം എന്ന് ഫേസ്ബുക്ക് തീരുമാനിച്ചത്.
ഓസ്ല്രേിയന്‍ സര്‍ക്കാരുമായി ചേര്‍ന്ന് ഫേസ്ബുക്ക് ഈ സംവിധാനം നേരത്തെ നടപ്പിലാക്കിട്ടുണ്ട്.
https://www.facebook.com/Malayalivartha


























