വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ ഭാര്യയെ ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം കണ്ടെത്തി

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്തവിനൊപ്പം ഗള്‍ഫില്‍ നിന്നു വരുന്ന വഴി ഭാര്യയെ ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചു കാണാതായിരുന്നു. ഏഴുവര്‍ഷത്തിനു ശേഷം ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം സ്വന്തം ഭാര്യയെ കണ്ടെത്തിയിരിക്കുകയാണ്. കാണാതായ യുവതിയേയും രണ്ടു മക്കളേയും ജംഷഡ്പൂരില്‍ കാമുകനൊപ്പം കണ്ടെത്തിയത്.
ഓമനിലെ സലാലായില്‍ നിന്നു വരുന്ന വഴിയാണു യുവതിയേയും കുട്ടികളെയും കാണാതായത്. ധന്‍ബാദ് സ്വദേശിയായ ബിനോദ് കുമാറിന്റെ ഭാര്യ പ്രിയറാണിയും പത്തുവയസ്സായ ഇരട്ട ആണ്‍കുട്ടികളെയുമാണ് ജംഷഡ്പുരിലെ മങ്കോയില്‍ സുഹൃത്ത് മുഹമ്മദ് മുന്നയ്‌ക്കൊപ്പം കണ്ടെത്തിയത്. സലാലയില്‍ ഒരേ കമ്ബനിയിലെ ജീവനക്കാരായിരുന്നു ഇവര്‍.
ഡല്‍ഹി വിമാനത്താവളത്തില്‍ കാണാതായ ഭാര്യയേയും കുട്ടികളെയും ജംഷഡ്പൂര്‍ സ്വദേശി രഹസ്യമായി തട്ടികൊണ്ടു പോയി താമസിപ്പിക്കുന്നതായും 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും കാട്ടി ബിനോദ് കുമാര്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണു ഭാര്യയേയും മക്കളെയും കണ്ടെത്തിയത്.
ഡല്‍ഹി പോലീസില്‍ പരാതി നല്‍കിരുന്നു എങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയൊന്നും കണ്ടില്ല. ഇതിനെ തുടര്‍ന്നു സ്വകാര്യ ഡിക്റ്ററ്റിവ് ഏജന്‍സിയെ ഏല്‍പ്പിച്ചപ്പോഴാണ് ജംഷഡ്പൂരില്‍ ഉണ്ട് എന്ന വിവരം ലഭിച്ചത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണു യുവതിയെ ഒപ്പം തമാസിപ്പിച്ച മുന്ന.
https://www.facebook.com/Malayalivartha


























