പഞ്ചാബിലെ ശക്തമായ മൂടൽമഞ്ഞ്; ഒൻപത് വിദ്യാർഥികളുൾപ്പെടെ 10പേർ മരിച്ചു

പഞ്ചാബിലെ ശക്തമായ മൂടൽമഞ്ഞിൽ ഒൻപത് വിദ്യാർഥികളുൾപ്പെടെ 10പേർ മരിച്ചു. പഞ്ചാബിലെ ബഠിംഡയിലാണ് സംഭവം. രണ്ട് അപകടങ്ങളാണ് ഒൻപത് വിദ്യാർഥികളുൾപ്പെടെ 10 മരണത്തിനു കാരണമായത്. 14 പേർക്ക് പരിക്കേറ്റു. ബഠിംഡയിലെ കച്ചി ബുച്ചോ മേൽപ്പാലത്തിലായിരുന്നു അപകടം.
അതിവേഗത്തിലെത്തിയ ട്രക്കാണ് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയത്. രജിന്ദ്ര കോളജ്, ഡിഎവി കോളജ്, സ്വകാര്യ ഐഇഎൽടിഎസ് സ്ഥാപനം എന്നിവിടങ്ങളിലേക്കു പോകുകയായിരുന്ന വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ആദ്യ അപകടം മിനിബസും സ്വകാര്യബസും കൂട്ടിയിടിച്ചായിരുന്നു.
മൂടൽമഞ്ഞുമൂലം കാഴ്ചതടസമുണ്ടായതാണ് അപകടത്തിനു കാരണമായത്. ബഠിംഡയിൽനിന്നും രംപുരയിലേക്കു പോകുകയായിരുന്ന മിനിബസ് സ്വകാര്യബസിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ അധ്യാപകനായ മാൻദീപ് കൗർ (32) ആണ് മരിച്ചത്. എട്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























