Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി.. ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..


വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന രാജ്യത്തിന്റെ അമൂല്യമായ സ്വർണശേഖരം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ..രാജ്യങ്ങളുടെ വൻ നീക്കം!


ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...


കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..


' സ്ത്രീകളെ അപമാനിച്ചാൽ നിയമ നടപടി സ്വീകരിക്കും.'-മുഖ്യമന്ത്രി സി. ജോസഫ് വിജയ്..രൂക്ഷമായ വാക്പോര്..കടുത്ത വിമര്‍ശനങ്ങളുമാണ് വിജയ് സഭയില്‍ ഉന്നയിച്ചത്..

യുഎഇയില്‍ വീട്ടുജോലി നിയമങ്ങള്‍ കര്‍ശനമാക്കി

07 SEPTEMBER 2026 11:53 PM IST
മലയാളി വാര്‍ത്ത

വീട്ടുജോലിക്കാരെ നിയമിക്കുന്നവര്‍ക്കും റിക്രൂട്ടിങ് ഏജന്‍സികള്‍ക്കുമുള്ള വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കി യുഎഇ മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍, ഹോം നഴ്‌സുമാര്‍ തുടങ്ങി 19 തൊഴില്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയാണ് പുതിയ വ്യവസ്ഥകള്‍ നടപ്പിലാക്കിയിരിക്കുന്നത്.തൊഴിലാളികളുടെ അവകാശങ്ങളും തൊഴിലുടമകളുടെ ബാധ്യതകളും കൃത്യമായി നിര്‍വചിക്കുന്ന ഈ നിയമത്തില്‍ വീഴ്ച വരുത്തിയാല്‍ കുറ്റത്തിന്റെ ഗൗരവമനുസരിച്ച് ഒരു കോടി ദിര്‍ഹം വരെ പിഴയും തടവുശിക്ഷയും ലഭിക്കാവുന്നതാണ്.

തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ശമ്പളത്തോടുകൂടിയ അവധിയും പ്രതിദിനം കുറഞ്ഞത് 12 മണിക്കൂര്‍ വിശ്രമവും (ഇതില്‍ 8 മണിക്കൂര്‍ തുടര്‍ച്ചയായിരിക്കണം) ഉറപ്പാക്കണമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ 30 ദിവസത്തെ വാര്‍ഷിക അവധി, രണ്ടുവര്‍ഷത്തിലൊരിക്കല്‍ നാട്ടിലേക്ക് പോകുന്നതിനുള്ള ടിക്കറ്റ്, കൃത്യസമയത്ത് ശമ്പളം നല്‍കല്‍, മികച്ച താമസം, ഭക്ഷണം, ചികിത്സാ സൗകര്യങ്ങള്‍ എന്നിവയും തൊഴിലുടമ നിര്‍ബന്ധമായും നല്‍കേണ്ടതാണ്. തൊഴിലാളികളുടെ പാസ്‌പോര്‍ട്ടോ തിരിച്ചറിയല്‍ രേഖകളോ പിടിച്ചുവെക്കാനോ അവരുടെ സമ്മതമില്ലാതെ മറ്റ് ജോലികള്‍ ചെയ്യിക്കാനോ പാടില്ലെന്നും കര്‍ശന മുന്നറിയിപ്പുണ്ട്.

തൊഴിലാളികളില്‍ നിന്ന് യാതൊരുവിധ കമ്മീഷനോ ഫീസോ ഈടാക്കാന്‍ പാടില്ല. ലൈസന്‍സില്ലാതെ റിക്രൂട്ട്‌മെന്റ് നടത്തിയാല്‍ വലിയ തുക പിഴയും തടവും ലഭിക്കും.വിവിധ നിയമലംഘനങ്ങള്‍ക്ക് തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് പിഴ തുക വര്‍ദ്ധിക്കുകയും, ഒരു വര്‍ഷത്തിനുള്ളില്‍ കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ ശിക്ഷ ഇരട്ടിയാക്കുകയും ചെയ്യും. തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മാനവശേഷി മന്ത്രാലയത്തിന്റെ അനുരഞ്ജന സംവിധാനവും കോടതികളും ഒരുക്കിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം  (37 minutes ago)

ചേര്‍ത്തലയില്‍ മേല്‍പാലത്തില്‍നിന്നു കാര്‍ താഴെക്ക് വീണ് ഗര്‍ഭിണിയടക്കം 5 പേര്‍ക്കു പരുക്ക്  (45 minutes ago)

യുഎഇയില്‍ വീട്ടുജോലി നിയമങ്ങള്‍ കര്‍ശനമാക്കി  (58 minutes ago)

അമുല്‍ പരസ്യത്തില്‍ ബെത്‌ലഹേം കുടുംബ യൂണിറ്റ് റഫറന്‍സ്  (1 hour ago)

മലയാള സര്‍വകലാശാലക്ക് മുന്നില്‍ ഗവേഷക വിദ്യാര്‍ഥി നടത്തിവന്ന സമരം അവസാനിച്ചു  (1 hour ago)

കെ.സി.എ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പ്  (1 hour ago)

ചാലക്കുടിയില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍  (2 hours ago)

ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു  (2 hours ago)

നടുറോഡിൽ ഇടിച്ചിറക്കി വിമാനം..രണ്ടായി പിളർന്ന് കത്തി..! നിലവിളിച്ചോടി ജനം  (2 hours ago)

"ഇനി പോലീസ് സ്റ്റേഷനിൽ കാണാം..!"റിനിയും രാഹുൽ ഈശ്വറും രണ്ടും കൽപ്പിച്ച് തന്നെ.. അടിപൊട്ടിത്തുടങ്ങി..!  (2 hours ago)

തമിഴ്‌നാട്ടിലെ രണ്ട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു  (2 hours ago)

വിമര്‍ശനങ്ങളില്‍ ചിലത് ശരിയാണെന്ന് തനിക്ക് തോന്നിയിരുന്നു; 'കിങ് ഓഫ് കൊത്ത' സിനിമയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഐശ്വര്യ ലക്ഷ്മി  (2 hours ago)

വി എസിന്റെ ജീവചരിത്രം പ്രകാശനം സെപ്തംബര്‍ 10ന്  (3 hours ago)

പാളയം പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കം നടന്നില്ല  (3 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൊച്ചിയില്‍ അടിയന്തരമായി തിരിച്ചിറക്കി  (3 hours ago)

Malayali Vartha Recommends