വനിതാ ഉദ്യോഗസ്ഥയുടെ മടിയിലിരുന്ന സഹപ്രവര്‍ത്തകന് സസ്‌പെന്‍ഷന്‍

ജമ്മു കാശ്മീരില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ മടിയിലിരുന്ന ഹെഡ്‌കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ് നടപടിക്ക് വഴിവെച്ചത്.
രജൗരി ജില്ലയിലെ ബുധല്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. സ്‌പെഷ്യല്‍ പോലീസിലെ വനിതാ ഉദ്യോഗസ്ഥയുടെ മടിയിലാണ് ഉദ്യോഗസ്ഥന്‍ ഇരിക്കാന്‍ ഇടം കണ്ടെത്തിയത്. ഇരുവരും ഒരുമിച്ചുള്ള ചിത്രം പിന്നീട് ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും പ്രചരിക്കുകയായിരുന്നു.
വനിതാ ഉദ്യോഗസ്ഥയെ കസേരയില്‍ ഇരുത്തിയശേഷം ഹെഡ് കോണ്‍സ്റ്റബിളായ സക്കീര്‍ ഹുസൈനാണ് മടിയിലിരുന്നത്. ആഗസ്റ്റില്‍ നടന്ന സംഭവത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെയും സ്‌റ്റേഷനിലുണ്ടായിരുന്ന മറ്റ് ജീവനക്കാര്‍ക്ക് എതിരെയും അന്വേഷണത്തിന് ഉത്തരവിട്ടതായി ഡി.ഐ.ജി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























