Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ന്യൂനമര്‍ദ്ദം വ്യത്യസ്ത തീവ്രതയിലുള്ള മഴയ്ക്ക് സാധ്യത, യുഎഇയിൽ അടുത്ത മൂന്ന് ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയുണ്ടാവുമെന്ന് മുന്നറിയിപ്പ്, രാജ്യത്തുടനീളം താപനില കുറയും

03 MARCH 2024 10:47 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസികളേ 2026 ൽ നാട്ടിലേയ്ക്ക് വരുന്നുണ്ടോ ? യുഎഇയിൽ നീണ്ട അവധി വിമാനടിക്കറ്റ് ഇപ്പോഴേ എടുക്കൂ !!

കടൽ പ്രക്ഷുബ്ധമാകാനും ശക്തമായ കാറ്റ് വീശാനും സാധ്യത: യുഎഇയിൽ കാറ്റും മഴയും; ഒട്ടകങ്ങളെ കയറ്റിയ ലോറി മറിഞ്ഞു...

ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന ദുബായ് ഗ്ലോബൽ വില്ലേജ് ഇത്തവണ പുതുവത്സരം ആഘോഷിക്കുന്നത് ഏഴ് തവണ: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും...

ഇന്ത്യൻ പ്രവാസികൾക്ക് കനത്ത തിരിച്ചടി; യുഎഇയിൽ ജോലി തേടുന്നതോ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നതോ ആയ ആയിരക്കണക്കിന് പ്രവാസികളെ നേരിട്ട് ബാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

ഭാഗ്യം പരീക്ഷിക്കുന്ന പ്രവാസി മലയാളികൾക്ക് ആവേശം പകരുന്ന മാറ്റങ്ങൾ; ഭാഗ്യക്കുറികളിൽ പ്രതീക്ഷ അർപ്പിച്ച് പ്രവാസികൾ

യുഎഇയിൽ കഴിഞ്ഞയാഴ്ച്ച കനത്ത മഴയാണ് അനുഭവപ്പെട്ടത്. കനത്ത മഴയ്ക്കും പ്രതികൂല കാലാവസ്ഥയ്ക്കും ശേഷം ഉപരിതല ന്യൂനമര്‍ദ്ദത്താൽ അടുത്തയാഴ്ച്ച രാജ്യത്തുടനീളം വ്യത്യസ്ത തീവ്രതയിലുള്ള മഴയുണ്ടാകുമെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എന്‍സിഎം മുന്നറിയിപ്പ്. മാര്‍ച്ച് 4 മുതല്‍ മാര്‍ച്ച് 6 വരെയുള്ള മൂന്ന് ദിവസങ്ങളില്‍ രാജ്യത്ത് ഇടിമിന്നലോട് കൂടിയ വ്യത്യസ്ത തീവ്രതയുള്ള മഴയുണ്ടാവുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചത്.

തെക്ക് പടിഞ്ഞാറ് നിന്ന് വ്യാപിക്കുന്ന ഉപരിതല ന്യൂനമര്‍ദ്ദം യുഎഇയെ ബാധിക്കും. മാര്‍ച്ച് 4 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പടിഞ്ഞാറ് നിന്നുള്ള മേഘങ്ങള്‍ വര്‍ധിക്കും. ഈ മേഘങ്ങളില്‍ ചിലത് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഇടിയും മിന്നലും സഹിതം വ്യത്യസ്ത തീവ്രതയുള്ള മഴ കൊണ്ടുവരും. ബുധനാഴ്ച ആകാശം അല്‍പം തെളിഞ്ഞാൽ മഴയുടെ അളവ് കുറയും. രാജ്യത്തിന്റെ തെക്ക് ഭാഗങ്ങളില്‍ താപനില കുറയും. ഈ കാലയളവില്‍ പുതിയ കാറ്റ് വീശും. ഇത് പൊടിപടലങ്ങള്‍ കലര്‍ന്ന മണല്‍ക്കാറ്റിന് ഇടയാക്കുകയും ദൂരക്കാഴ്ച കുറയ്ക്കുകയും ചെയ്യും.

വരുംദിവസങ്ങളില്‍ കടലിലെ കാലാവസ്ഥ മിതമായതോ പ്രക്ഷുബ്ധമോ ആയിരിക്കും. അറബിക്കടലിലെയും ഒമാന്‍ കടലിലെയും സംവഹന മേഘങ്ങള്‍ കാരണമാണിതെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പില്‍ വിശദീകരിക്കുന്നു.

അതേസമയം ഒമാനില്‍ വീണ്ടും ഇരട്ട ന്യൂനമര്‍ദ്ദം വരുന്നു. ആദ്യ ന്യൂനമര്‍ദ്ദം ഈ മാസം നാല് മുതല്‍ ആറു വരെയും രണ്ടാമത്തെ ന്യൂനമര്‍ദ്ദം എട്ട് മുതലും ആരംഭിക്കുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. മുസന്ദം, വടക്കന്‍ ബാത്തിന, ബുറൈമി ഗവര്‍ണറേറ്റുകളിലും അല്‍ ഹജര്‍ പര്‍വത നിരകളിലും ഒമാന്റെ തീരപ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കുമെന്നും ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനവിരുദ്ധ ബില്ല് വരുമ്പോള്‍ പോരാട്ടം നടത്തേണ്ടത് പ്രതിപക്ഷ നേതാവ് വിദേശത്തെന്ന് ജോണ്‍ ബ്രിട്ടാസ്  (4 minutes ago)

ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭാഗ്യലക്ഷ്മിക്ക് ഭീഷണി  (19 minutes ago)

അതിജീവിതയുടെ അപമാനിച്ച കേസില്‍ സന്ദീപ് വാര്യര്‍ക്ക് മുന്‍കൂര്‍ ജാമ്യം  (42 minutes ago)

നിരപരാധിയായ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കി; മര്‍ദ്ദനത്തിനു പിന്നാലെ യുവതിക്കെതിരെ സ്റ്റേഷന്‍ ആക്രമിച്ചെന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി; ഇത്തരം ക്രൂരതകള്‍ സംസ്ഥാനത്ത് ഉടനീളെ നടന്നിട്ടുണ  (43 minutes ago)

പാരഡി ഗാന വിവാദത്തില്‍ തുടര്‍ നടപടികള്‍ വേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശം  (49 minutes ago)

പാര്‍ട്ടിക്കാരൊഴികെ ആര്‍ക്കും നീതി ലഭിക്കാത്ത സാഹചര്യമാണ് ഇന്നു പോലീസ് സ്‌റ്റേഷനുകളിലുള്ളത്; മുഖ്യമന്ത്രി ഭരണം പോലീസ് സ്‌റ്റേഷനുകളെ കുരുതിക്കളമാക്കിയെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎല്‍എ  (50 minutes ago)

ആർത്തവ രക്തത്തിൽ അയ്യപ്പനെ മുക്കിയ കമ്മികളാണ് ഇപ്പോ ഹാലിളകി നടക്കുന്നത് !SFI-യുടെ ചെറ്റത്തരം...!അന്ന് പോകാത്ത ഇന്നും..  (59 minutes ago)

എണ്ണിക്കൊണ്ട് 3 ദിവസം പത്മകുമാർ പുറത്തേയ്ക്ക് ജസ്റ്റിസ് ബദറുദ്ദീന് മുന്നിൽ നീക്കം സന്നിധാനത്ത് ഇന്ന് ED കയറും..!  (1 hour ago)

കാവ്യയുടെ ലോക്കറിൽ ഞെട്ടിക്കുന്ന വിവരം പുറത്ത്..! ദിലീപിനെ രക്ഷിച്ചത് കാവ്യ..? 710 കോളുകൾ..!കേസിൽ ട്വിസ്റ്റ്  (1 hour ago)

സം​സ്ഥാ​ന ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ (ബെ​വ്​​കോ) ന​ട​പ്പാ​ക്കി​യ പ​രീ​ക്ഷ​ണം വി​ജ​യം  (1 hour ago)

പത്മശ്രീ പുരസ്‌കാര ജേതാവും പ്രസിദ്ധ സസ്യശാസ്ത്രജ്ഞനുമായ പൽപ്പു പുഷ്പാംഗദൻ അന്തരിച്ചു  (1 hour ago)

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇന്നും വർദ്ധനവ്  (3 hours ago)

നഷ്ടപ്പെട്ടത് ഇടംകൈ....  (3 hours ago)

ടി പി ചന്ദ്രശേഖരൻ കൊലക്കേസ്  (3 hours ago)

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റ് (ഇഡി)​ കേസെടുത്ത് അന്വേഷിക്കും    (3 hours ago)

Malayali Vartha Recommends